മകളെ കാണാനെത്തിയ ആലുവ സ്വദേശി ദുബൈയിൽ കൊവിഡ് ബാധിച്ച് മരിച്ചു

മകളെ കാണാനെത്തിയ ആലുവ സ്വദേശി ദുബൈയിൽ കൊവിഡ് ബാധിച്ച് മരിച്ചു

എറണാകുളം ആലുവ സ്വദേശി ദുബൈയിൽ കൊവിഡ് ബാധിച്ച് മരിച്ചു. യു സി കോളജിന് സമീപം പള്ളത്ത് വീട്ടിൽ ഹംസയാണ് മരിച്ചത്. 77 വയസ്സായിരുന്നു.

ദുബൈയിൽ താമസിക്കുന്ന മകളെ കാണാൻ പോയതായിരുന്നു ഹംസയും ഭാര്യയും. ഇവിടെ വെച്ച് ന്യൂമോണിയക്ക് ചികിത്സയ തേടിയപ്പോഴാണ് കൊവിഡ് സ്ഥിരീകരിച്ചത്.

Share this story