ഷാർജ പോലീസ് 280 തൊഴിലാളികൾക്ക് തുണയായി

ഷാർജ പോലീസ് 280 തൊഴിലാളികൾക്ക് തുണയായി

റിപ്പോർട്ട് : മുഹമ്മദ് ഖാദർ നവാസ്

ഷാർജ : നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിൽ താമസിച്ചിരുന്ന 280 തൊഴിലില്ലാത്ത തൊഴിലാളികളെ രക്ഷപ്പെടുത്തി എയർകണ്ടീഷൻ ചെയ്ത താമസ സ്ഥലത്തേക്ക് മാറ്റി. സമൂഹത്തോട് ഷാർജ പോലീസിനുള്ള സുരക്ഷ, കരുണ, കാരുണ്യം, അങ്ങനെ എല്ലാം പ്രവർത്തിയിലൂടെ ഒരിക്കൽ കൂടി വിളിച്ചോതുന്നതായിരുന്നു നടപടികൾ ഓരോന്നും.

‘ഡയറക്ട് ലൈൻ’ എന്ന ഡയൽ-ഇൻ ടിവി പ്രോഗ്രാമിൽ അവരുടെ ദുരവസ്ഥ എടുത്തുകാട്ടിയതിനെ തുടർന്ന് ഷാർജ പോലീസ് അവരുടെ രക്ഷയ്ക്ക് എത്തുകയായിരുന്നു.

കോവിഡ് -19 പാൻഡെമിക് മൂലം ജോലി നഷ്ടപ്പെട്ടതിനെത്തുടർന്ന് തൊഴിലാളികൾ വ്യാവസായിക മേഖല മൂന്നാം നമ്പറിൽ ഭാഗികമായി നിർമ്മിച്ച കെട്ടിടത്തിൽ താമസിക്കുകയായിരുന്നു, ഭൂരിഭാഗം പേരും ഇന്ത്യയിൽ തെലുങ്കാനയിൽ നിന്നുള്ളവരാണ്. ചില തൊഴിലാളികൾക്ക് രേഖകളൊന്നുമില്ലെന്നാണ് അറിയാൻ കഴിഞ്ഞത്.

ഷാർജ പോലീസിന്റെ കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് അൽ സാരി അൽ ഷംസിയുടെ നിർദേശപ്രകാരം തൊഴിലാളികളെ ഇപ്പോൾ അൽ ധൈദിലെ പോലീസ് അക്കാദമിയിലേക്ക് മാറ്റിയിരിക്കുകയാണ്. അവരെ സ്വന്തം രാജ്യങ്ങളിലേക്ക് തിരിച്ചയക്കുകയോ അവരുടെ വിസ നില ക്രമീകരിക്കുകയോ ചെയ്യുന്നതിലേക്കായി ഷാർജ പോലീസ് തൊഴിലാളികളുടെ എംബസിയുമായി ബന്ധപ്പെട്ടിട്ടുണ്ട്.
280 തൊഴിലാളികൾക്കും ഷാർജ പോലീസാണ് ഭക്ഷണവും പാർപ്പിടവും നൽകുന്നത്.

ഷാർജ പോലീസ് 280 തൊഴിലാളികൾക്ക് തുണയായി

രക്ഷപ്പെടുത്തിയ ചില തൊഴിലാളികളോട് മെട്രോ ജേർണൽ സംസാരിച്ചു, അവരെ സഹായിച്ചതിന് ഷാർജ പോലീസിനും കമ്മ്യൂണിറ്റി ഓർഗനൈസേഷനുകൾക്കമുള്ള നന്ദി അവർ അറിയിച്ചു.

ഞങ്ങളെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റിയതിനും ഭക്ഷണവും ശരിയായ പാർപ്പിടവും നൽകിയതിനും അധികാരികളോട് അങ്ങേയറ്റം നന്ദിയുണ്ടെന്ന് തൊഴിലില്ലാത്ത നിർമാണത്തൊഴിലാളികൾ പറഞ്ഞു.

അടിസ്ഥാന സുരക്ഷ ഉറപ്പുള്ള ഒരു സ്ഥലത്ത് താൻ ഇപ്പോൾ ഉണ്ടെന്നതിൽ സന്തോഷമുണ്ടെന്ന് മറ്റൊരു തൊഴിലാളിയായ കോത്തിയ രാജുശേഖർ പറഞ്ഞു. “ഞങ്ങൾക്ക് ഇപ്പോൾ കുളിച്ച് ശരിയായി ഭക്ഷണം കഴിക്കാം. കോവിഡ് -19 മൂലം ജോലി നഷ്ടപ്പെട്ടതിനെത്തുടർന്ന് ഞങ്ങൾ ശരിക്കും കഷ്ടപ്പെട്ടു. ഞങ്ങൾ താമസിച്ചിരുന്ന സ്ഥലം പകുതി നിർമിച്ച കെട്ടിടമായിരുന്നു.” അയാൾ പറഞ്ഞു.

ഭൂരിഭാഗത്തിനും ഒന്നുമില്ലെന്ന് മറ്റൊരു തൊഴിലാളിയായ ലംബാഡി മോഹൻ പറഞ്ഞു. “ഞങ്ങളിൽ പലരും ജോലി തേടി ഇവിടെയെത്തി, ഞങ്ങൾ ഒത്തിരി കഷ്ടപ്പെട്ടു. ദുഷ്കരമായ ഈ സമയത്ത് ഞങ്ങളെ പരിപാലിക്കുകയും ഞങ്ങളെ ഇവിടേക്ക് മാറ്റുകയും ചെയ്ത ഷാർജ പോലീസിലെ നല്ലവരായ എല്ലാ ഉദ്യോഗസ്ഥരോടും നന്ദിയുണ്ട്.” ലംബാഡി കൂട്ടിച്ചേർത്തു.

തൊഴിലാളികളെ ആദ്യമായി കണ്ടപ്പോൾ അവർക്ക് കഴിക്കാനോ കുടിക്കാനോ ഒന്നുമില്ലായിരുന്നു. എന്നാൽ പിന്നീട് ഷാർജ പോലീസ്, ലേബർ ഡിപ്പാർട്ട്മെന്റ്, ചില ചാരിറ്റി ഓർഗനൈസേഷനുകൾ, മനുഷ്യസ്‌നേഹികൾ എന്നിവരും. റെസ്ക്യൂ ഡ്രൈവിൽ 15 പോലീസ് വാഹനങ്ങളും എട്ട് ബസുകളും 50 പോലീസുകാരും ഉടനെ പാഞ്ഞെത്തി നടപടികൾ സ്വീകരിക്കുകയായിരുന്നു.

തൊഴിലാളികളെ രണ്ട് വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു, പാസ്‌പോർട്ട് ഉള്ളവരും ഇല്ലാത്തവരും. പാസ്‌പോർട്ട് ഉള്ള നിരവധി പേർക്ക് വിമാന ടിക്കറ്റ് ഒരുക്കിയിട്ടുണ്ട്. അവരിൽ ഭൂരിഭാഗവും തെലങ്കാനയിൽ നിന്നുള്ളവരാണ്.

ശരിയായ രേഖകളില്ലാത്ത അവശേഷിക്കുന്ന തൊഴിലാളികൾക്ക് ഇന്ത്യൻ മിഷനുകളുടെ സഹായത്തോടെ സംഭരിക്കുന്ന ഔട്ട്‌പാസ് രേഖകൾ നൽകും. അങ്ങനെ അവർക്കും നാടണയാനാകും.

Share this story