സൗദിയില്‍ കൊവിഡ് ബാധിച്ച് രണ്ട് മലയാളികള്‍ കൂടി മരിച്ചു

സൗദിയില്‍ കൊവിഡ് ബാധിച്ച് രണ്ട് മലയാളികള്‍ കൂടി മരിച്ചു

കൊവിഡ് ബാധിച്ച് സൗദിയില്‍ രണ്ട് മലയാളികള്‍ മരിച്ചു. കൊല്ലം, ആലപ്പുഴ സ്വദേശികളാണ് മരിച്ചത്. കൊല്ലം കരുനാഗപ്പള്ളി ശ്രീവര്‍ധനം അയനുവേലി കുളങ്ങര തെക്ക് സ്വദേശി മാലേത്ത് കിഴക്കേതില്‍ വീട്ടില്‍ സുരേന്ദ്രന്‍(55), ആലപ്പുഴ പാനൂര്‍ സ്വദേശി കുന്നച്ചന്‍ പറമ്പില്‍ മുഹമ്മദ് റൗഫ്(57) എന്നിവരാണ് മരിച്ചത്.

സുരേന്ദ്രന്‍ ജുബൈലിലും റൗഫ് ദമാമിലുമാണ് മരിച്ചത്. ഇലക്ട്രിക്കല്‍ ഫോര്‍മാനായി ജോലി ചെയ്യുന്ന സുരേന്ദ്രന്‍ 10 ദിവസം മുമ്പാണ് പനി ബാധിച്ച് ചികിത്സ തേടിയത്. തുടര്‍ന്ന് താമസ സ്ഥലത്ത് തന്നെ ക്വാറന്റൈനില്‍ കഴിയുകയായിരുന്നു. ഇവിടെ നിന്ന് ജുബൈല്‍ ക്രൈസിസ് മാനേജ്‌മെന്റ് ഒരുക്കിയ ക്വാറന്റൈന്‍ കേന്ദ്രത്തിലേക്ക് മാറ്റിയെങ്കിലും തിങ്കളാഴ്ച ഉച്ചയോടെ മരിച്ചു

26 വര്‍ഷമായി ദമാമിലെ പെട്രോള്‍ പമ്പിലാണ് റൗഫ് ജോലി ചെയ്യുന്നത്. പനി ലക്ഷണങ്ങളെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചികിത്സക്കിടെ മരിക്കുകയുമായിരുന്നു

Share this story