വന്ദേഭാരത് മിഷന്‍: ഈ മാസം ഖത്തറില്‍ നിന്ന് ഇന്ത്യയിലേക്ക് 51 വിമാനങ്ങള്‍

വന്ദേഭാരത് മിഷന്‍: ഈ മാസം ഖത്തറില്‍ നിന്ന് ഇന്ത്യയിലേക്ക് 51 വിമാനങ്ങള്‍

ദോഹ : വന്ദേഭാരത് മിഷന്‍ നാലാം ഘട്ടത്തില്‍ ഖത്തറില്‍ നിന്ന് ഇന്ത്യയിലെ വിവിധ നഗരങ്ങളിലേക്ക് 51 വിമാനങ്ങള്‍ സര്‍വീസ് നടത്തുമെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു. ഈ മാസം ഏഴു മുതല്‍ 23 വരെയാണ് സര്‍വീസുകള്‍. കോഴിക്കോട്, കണ്ണൂര്‍, കൊച്ചി, തിരുവനന്തപുരം, ബാംഗ്ലൂര്‍, ചെന്നൈ, ഹൈദരാബാദ്, മുംബൈ, ലക്‌നോ തുടങ്ങിയ നഗരങ്ങളിലേക്കാണ് സര്‍വീസ് നടത്തുക.

എല്ലാ സര്‍വീസുകളും ഇന്‍ഡിഗോ ആണ് നടത്തുന്നത്. ഖത്തറിലെ ഇന്ത്യക്കാര്‍ക്ക് തങ്ങളുടെ ഇ ഒ ഐ ഡി നമ്പര്‍ ഉപയോഗിച്ച് ഓണ്‍ലൈനില്‍ സീറ്റുകള്‍ ബുക്ക് ചെയ്യാം. നാട്ടിലേക്ക് പോകുന്നതിനായി എംബസിയില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ഇ ഒ ഐ ഡി നമ്പര്‍ നല്‍കിയിട്ടുണ്ട്.

വന്ദേഭാരത് മിഷന്‍ വിമാനത്തില്‍ ഇന്ത്യയിലെത്തിയാല്‍ ആഭ്യന്തര കണക്ടിംഗ് വിമാനത്തില്‍ യാത്ര ചെയ്യാന്‍ അനുമതി ഉണ്ടായിരിക്കുകയില്ല. ഇന്ത്യയില്‍ ആദ്യം എത്തുന്നയിടത്ത് നിര്‍ബന്ധിത ക്വാറന്റൈനില്‍ കഴിഞ്ഞാല്‍ മാത്രമാണ് ആഭ്യന്തര വിമാനത്തില്‍ കയറാന്‍ അനുമതിയുണ്ടാകൂ. ക്വാറന്റൈന് മുമ്പ് കണക്ടിംഗ് യാത്ര ചെയ്യാന്‍ ആരെങ്കിലും ബുക്ക് ചെയ്തിട്ടുണ്ടെങ്കില്‍ അത് റദ്ദാക്കണമെന്നും എംബസി അറിയിച്ചു.

Share this story