കെട്ടിടങ്ങളെയും പ്രധാന കേന്ദ്രങ്ങളെയും വായുവില്‍ ബന്ധിപ്പിക്കുന്ന പദ്ധതിയുമായി ദുബൈ

കെട്ടിടങ്ങളെയും പ്രധാന കേന്ദ്രങ്ങളെയും വായുവില്‍ ബന്ധിപ്പിക്കുന്ന പദ്ധതിയുമായി ദുബൈ

ദുബൈ: നഗരത്തിലെ കെട്ടിടങ്ങളെയും പ്രധാന കേന്ദ്രങ്ങളെയും ഡ്രോണുകളുപയോഗിച്ച് പരസ്പരം ബന്ധിപ്പിക്കുന്ന സ്‌കൈ ഡോം പദ്ധതിയുമായി ദുബൈ. ഇതിനായി പുതിയ നിയമം ദുബൈ ഭരണാധികാരിയും യു എ ഇ വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം പുറത്തിറക്കി.

ഡ്രോണുകളും യു എ വികളും കെട്ടിടങ്ങളിലേക്കു പറന്നിറങ്ങുന്നതിന് നഗരത്തിലുടനീളം ലാന്‍ഡിംഗ് പാഡുകളും മിനി എയര്‍പോര്‍ട്ടുകളും സ്ഥാപിക്കും. പറക്കും ടാക്‌സികള്‍, ഡെലിവറി
സര്‍വീസ് പോലുള്ള സേവനങ്ങള്‍ക്ക് പൊതു- സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് തത്സമയം സര്‍ക്കാര്‍ അനുമതിയും എന്‍ ഒ സിയും ലഭ്യമാക്കുന്നതാണ് നിയമം.

ലൈസന്‍സ്, സര്‍ട്ടിഫിക്കറ്റ് നല്‍കുക, പെര്‍മിറ്റ്, എന്‍ ഒ സി, പരിശോധന, അപകടങ്ങളും മറ്റും അന്വേഷിക്കുന്നതിനുള്ള നിയമ സംവിധാനം തുടങ്ങിയവക്കുള്ള ചട്ടക്കൂടുകള്‍ നിയമത്തിലുണ്ടാകും. ഡ്രോണുകളുടെ ട്രാന്‍സ്‌പോര്‍ട്ട് സേവനം, എയര്‍ ഫ്രീറ്റ്, ലോജിസ്റ്റിക് സംവിധാനം തുടങ്ങിയവ ഉള്‍പ്പെടുന്ന സമഗ്ര വാണിജ്യ സംവിധാനമാണ് ലക്ഷ്യമിടുന്നത്. ഇത് ദുബൈയുടെ സമ്പദ്ഘടനക്കും വലിയ മാറ്റങ്ങളുണ്ടാക്കും.

Share this story