സൗദിയില്‍ മൂന്ന് ഉത്പന്നങ്ങളില്‍ കൂടി വാറ്റ്

സൗദിയില്‍ മൂന്ന് ഉത്പന്നങ്ങളില്‍ കൂടി വാറ്റ്

റിയാദ്: സൗദി അറേബ്യയില്‍ മൂന്ന് ഉത്പന്നങ്ങളിലും സേവനങ്ങളിലും കൂടി മൂല്യവര്‍ധിത നികുതി (വാറ്റ്) ഏര്‍പ്പെടുത്തുമെന്ന് ജനറല്‍ അതോറിറ്റി ഫോര്‍ സകാത് ആന്റ് ഇന്‍കം (ഗാസ്റ്റ്) അറിയിച്ചു. അതേസമയം, പൗരന്മാരുമായി ബന്ധപ്പെട്ടവക്കാണ് വാറ്റ് എന്നതിനാല്‍ പ്രവാസികള്‍ക്ക് ആശ്വാസകരമാണ്.

സ്വകാര്യ വിദ്യാഭ്യാസം, പൗരന്മാര്‍ ആദ്യമായി വീട് വാങ്ങുന്നത്, സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളിലെ ചികിത്സ തുടങ്ങിയവക്കാണ് വാറ്റ്. ഇതിലെ വീടിന്റെ ചിലവ് എട്ടര ലക്ഷം കവിയരുത്. ചരക്കുകളിലും സേവനങ്ങളിലുമുള്ള വാറ്റ് അഞ്ച് മുതല്‍ 15 ശതമാനം വരെ ജൂലൈ ഒന്ന് മുതല്‍ വര്‍ധിപ്പിച്ചിരുന്നു. കൊറോണവൈറസ് സമ്പദ്ഘടനക്ക് ഏല്‍പ്പിച്ച ആഘാതം ലഘൂകരിക്കാനായിരുന്നു ഇത്.

സൗദിയില്‍ നികുതി സംവിധാനത്തെ കുറിച്ച് കൂടുതല്‍ അറിയാന്‍ ഗാസ്റ്റിന്റെ gazt.gov.sa എന്ന വെബ്‌സൈറ്റ്, 19993 എന്ന നമ്പര്‍, @GAZT_CARE എന്ന ട്വിറ്റര്‍ അക്കൗണ്ട് തുടങ്ങിയവയിലൂടെ ബന്ധപ്പെടാം.

Share this story