വീണ്ടും രാജകാരുണ്യം; പ്രവാസികളുടെ ഇഖാമ മൂന്ന് മാസത്തേക്ക് കൂടി സൗജന്യമായി ദീര്‍ഘിപ്പിച്ച് സൗദി

വീണ്ടും രാജകാരുണ്യം; പ്രവാസികളുടെ ഇഖാമ മൂന്ന് മാസത്തേക്ക് കൂടി സൗജന്യമായി ദീര്‍ഘിപ്പിച്ച് സൗദി

റിയാദ്: രാജ്യത്തിന് പുറത്തുള്ള പ്രവാസികളുടെ കാലാവധി കഴിഞ്ഞ ഇഖാമ (താമസാനുമതി) മൂന്ന് മാസത്തേക്ക് കൂടി സൗജന്യമായി നീട്ടിനല്‍കി സഊദി അറേബ്യന്‍ ഭരണാധികാരിയും തിരുഗേഹങ്ങളുടെ പരിപാലകനുമായ സല്‍മാന്‍ രാജാവ്. എക്‌സിറ്റ്, റി എന്‍ട്രി വിസകളുടെയും കാലാവധി ദീര്‍ഘിപ്പിക്കും.

രാജ്യത്ത് നിലവിലുള്ള പ്രവാസികള്‍ക്ക് അനുവദിച്ച ഫൈനല്‍ എക്‌സിറ്റ്, എക്‌സിറ്റ്, റി എന്‍ട്രി വിസകളുടെ കാലാവധിയും ദീര്‍ഘിപ്പിക്കും. ഇവ ലോക്ക്ഡൗണ്‍ സമയത്ത് ഉപയോഗിച്ചതാകരുത്. ഇവയുടെ കാലാവധിയും മൂന്ന് മാസത്തേക്ക് സൗജന്യമായി നീട്ടിനല്‍കും. ലോക്ക്ഡൗണ്‍ സമയത്തും ലോക്ക്ഡൗണ്‍ പിന്‍വലിച്ച ശേഷവുമുള്ള വിസകളുടെ കാലാവധി അവസാനിച്ചവര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക.

രാജ്യത്ത് അന്താരാഷ്ട്ര വിമാന സര്‍വീസുകളും റദ്ദാക്കുകയും രാജ്യത്തേക്കുള്ള പ്രവേശനവും പുറത്തുകടക്കലും നിരോധിച്ചതിനാലും രാജ്യത്തുള്ള പ്രവാസികള്‍ക്ക് സാധാരണ നിലയില്‍ പുറത്തേക്ക് പോകാനും വിദേശത്തുള്ളവര്‍ക്ക് സൗദിയിലേക്ക് വരാനും നിലവില്‍ സാധിക്കില്ല. അതത് രാജ്യങ്ങള്‍ തങ്ങളുടെ പൗരന്മാരെ പ്രത്യേക ദൗത്യത്തിലൂടെ കൊണ്ടുപോകുന്നതിനുള്ള വിമാന സര്‍വീസുകള്‍ മാത്രമാണ് നിലവില്‍ രാജ്യത്തുള്ളത്.

Share this story