യു എ ഇ സര്‍ക്കാരില്‍ വന്‍ അഴിച്ചുപണി

യു എ ഇ സര്‍ക്കാരില്‍ വന്‍ അഴിച്ചുപണി

അബുദബി: യു എ ഇ സര്‍ക്കാരില്‍ വന്‍ അഴിച്ചുപണി നടത്തി പ്രധാനമന്ത്രിയും വൈസ് പ്രസിഡന്റും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം. നിരവധി മന്ത്രാലയങ്ങളും ഫെഡറല്‍ വകുപ്പുകളും ലയിപ്പിക്കുകയും സര്‍ക്കാരിന് പുതിയ ചട്ടക്കൂട് സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്. അതിവേഗത്തിലുള്ളതും സുതാര്യവുമായ ചട്ടക്കൂട് നിര്‍മിച്ച് രാജ്യത്തെ ഭാവിയിലേക്ക് നയിക്കുകയാണ് ലക്ഷ്യം.

പുതിയ മന്ത്രിസഭയില്‍ 33 അംഗങ്ങളാണുള്ളത്. ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കാന്‍ ഒരു വര്‍ഷമാണ് പുതിയ സര്‍ക്കാരിന് നല്‍കിയത്. പുതിയ കാലഘട്ടത്തിന് അനുസൃതമായ ഭരണം കാഴ്ചവെക്കുകയാണ് ലക്ഷ്യം. ഇമാറാത്തി ജനതയുടെ ആഗ്രഹങ്ങള്‍ സഫലീകരിക്കുകയും ചെയ്യും.

ശൈഖ് സെയ്ഫ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ആണ് ഡെപ്യൂട്ടി പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും. ഡെപ്യൂട്ടി പ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കാര്യ മന്ത്രിയുമായി ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ നിയമിതനായി. ധനമന്ത്രി ശൈഖ് ഹംദാന്‍ ബിന്‍ റാശിദ് അല്‍ മക്തൂം ആണ്. വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാന്‍ ആണ്. സഹിഷ്ണുതാ മന്ത്രി ശൈഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാന്‍ നിയമിതനായി.

Share this story