ആ പ്രചാരണം വ്യാജമെന്ന് ഒമാന്‍

ആ പ്രചാരണം വ്യാജമെന്ന് ഒമാന്‍

മസ്‌കത്ത്: ടൈലറിംഗ് ഷോപ്പുകള്‍ അടച്ചുപൂട്ടുമെന്ന് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്ത നിഷേധിച്ച് റീജ്യണല്‍ മുനിസിപ്പാലിറ്റീസ് ആന്റ് വാട്ടര്‍ റിസോഴ്‌സ് മന്ത്രാലയം. ഒരു പൗരന്റെ ശബ്ദ സന്ദേശമാണ് സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നത്.

ഈ മാസം 17ന് ടൈലറിംഗ് ഷോപ്പുകള്‍ അടച്ചുപൂട്ടുമെന്നും അതിന് മുമ്പ് കടകളിലെ ജോലികള്‍ പൂര്‍ത്തിയാക്കണമെന്നുമാണ് ശബ്ദ സന്ദേശത്തിലുള്ളത്. ഈ പ്രചാരണം വ്യാജമാണെന്ന് മന്ത്രാലയം വൃത്തങ്ങള്‍ അറിയിച്ചു.

വാണിജ്യ- വ്യവസായ സ്ഥാപനങ്ങള്‍ പൂട്ടണമെന്നതും തുറക്കണമെന്നതും കൊവിഡ്- 19 നിയന്ത്രണവുമായി സംവിധാനിച്ച സുപ്രീം കമ്മിറ്റിയുടെ സവിശേഷാധികാരമാണെന്നും സുപ്രീം കമ്മിറ്റിയാണ് തീരുമാനം അറിയിക്കുകയെന്നും മന്ത്രാലയം വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി.

Share this story