ആര്‍ ടി എ ബസുകളില്‍ വളയം പിടിക്കാന്‍ ഇനി വനിതകളും

ആര്‍ ടി എ ബസുകളില്‍ വളയം പിടിക്കാന്‍ ഇനി വനിതകളും

ദുബൈ: ദുബൈയിലെ ബസുകളില്‍ മൂന്ന് വനിതാ ഡ്രൈവര്‍മാര്‍ ചുമതലയേറ്റെടുത്തതായി റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍ ടി എ) അറിയിച്ചു. ഇതാദ്യമായാണ് ആര്‍ ടി എയുടെ ബസുകളില്‍ വനിതകള്‍ ഡ്രൈവര്‍മാരാകുന്നത്.

ആദ്യബാച്ച് വനിതാ ഡ്രൈവര്‍മാരെ ആര്‍ ടി എ റിക്രൂട്ട് ചെയ്തു. പുരുഷന്മാര്‍ മാത്രമുണ്ടായിരുന്ന ഈ മേഖലയിലേക്ക് ഇപ്പോള്‍ സ്ത്രീകളും എത്തിയിരിക്കുകയാണെന്ന് ആര്‍ ടി എ. സി ഇ ഒ അഹ്മദ് ഹാശിം ബഹ്‌റുസിയാന്‍ പറഞ്ഞു. മിഡില്‍ ഈസ്റ്റ് മേഖലയില്‍ തന്നെ മുമ്പില്ലാത്തതാണ് ഇത്തരമൊരു സംരംഭം.

ബനിയാസ്, ദേര സിറ്റി സെന്റര്‍, ടി1, ടി3 എന്നിവയിലൂടെ കടന്നുപോകുന്ന സര്‍ക്കുലര്‍ റൂട്ട് 77, മാള്‍ ഓഫ് എമിറേറ്റ്- മെട്രോ, ദുബൈ സയന്‍സ് പാര്‍ക്- അല്‍ ബര്‍ശ സൗത്ത് എന്നിവയെ ബന്ധിപ്പിക്കുന്ന റൂട്ട് എഫ്36, ബുര്‍ജുമാന്‍, ബര്‍ ദുബൈ, അല്‍ ഫാഹിദി എന്നിവിടങ്ങളില്‍ ഷട്ടില്‍ സര്‍വീസ് നടത്തുന്ന എഫ്70 എന്നി റൂട്ടുകളിലാണ് വനിതാ ഡ്രൈവര്‍മാരുകളുള്ള ബസുകള്‍ സര്‍വീസ് നടത്തുന്നത്. ആര്‍ ടി എയുടെ ടാക്‌സികളില്‍ 165 വനിതാ ഡ്രൈവര്‍മാരുണ്ട്. ഒരു സ്‌കൂള്‍ ബസിലും വനിതാ ഡ്രൈവറുണ്ട്.

Share this story