ഹജ്ജ് രജിസ്‌ട്രേഷന്‍ ചെയ്യുന്നവര്‍ ശ്രദ്ധിക്കാന്‍

ഹജ്ജ് രജിസ്‌ട്രേഷന്‍ ചെയ്യുന്നവര്‍ ശ്രദ്ധിക്കാന്‍

നേരത്തേ ഹജ്ജ് ചെയ്തവര്‍ക്ക് ഈ വര്‍ഷം ഹജ്ജിന് അനുമതിയില്ല

പ്രമേഹം, രക്തസമ്മര്‍ദം, ഹൃദ്രോഗം, മാനസിക വെല്ലുവിളി നേരിടുന്നവര്‍, കൊവിഡ് രോഗികള്‍ എന്നിവര്‍ക്ക് ഹജ്ജിന് അനുമതിയില്ല

ഹജ്ജ് വേളയില്‍ തീര്‍ഥാടകര്‍ക്ക് കൊറോണവൈറസ് ബാധ കണ്ടെത്തിയാല്‍ ഹജ്ജ് പൂര്‍ത്തിയാക്കാന്‍ അവസരം ലഭിക്കും. എന്നാല്‍,ആരോഗ്യ മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി ഇവരെ പ്രത്യേക താമസകേന്ദ്രങ്ങളിലേക്ക് മാറ്റും

ജൂലൈ ആറ് മുതല്‍ പത്ത് വരെ ഹജ്ജ് മന്ത്രലായത്തിന്റെ വെബ്‌സൈറ്റ് വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്

അപേക്ഷകര്‍ കൊവിഡ് രോഗിയല്ല എന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം നല്‍കണം

ഈ വര്‍ഷം 7000 വിദേശികള്‍ക്ക് മാത്രമാണ് ഹജ്ജിന് അനുമതിയുള്ളത്

ദുല്‍ഖഅദ് 28 മുതല്‍ ദുല്‍ഹജ്ജ് 10 വരെ ഹജ്ജ് അനുമതി (തസ്‌രീഹ്) പത്രമില്ലാത്തവരെ മിന, മുസ്ദലിഫ, അറഫ എന്നിവിടങ്ങളിലേക്ക് പ്രവേശിപ്പിക്കില്ല

ജമാഅത്ത് നിസ്‌കാര സമയങ്ങളില്‍ തീര്‍ഥാടകര്‍ നിര്‍ബന്ധമായും സാമൂഹിക അകലം പാലിക്കുകയും മാസ്‌ക് ധരിക്കുകയും വേണം

അറഫ, മുസ്ദലിഫ, മിന എന്നിവിടങ്ങളില്‍ തീര്‍ഥാടകര്‍ക്ക് സ്ഥലം നിശ്ചയിച്ച് നല്‍കും. ഇവര്‍ക്ക് ഭക്ഷണങ്ങള്‍ പാക്കറ്റുകളിലായിലിരിക്കും വിതരണം ചെയ്യുക. സാമൂഹിക അകലം പാലിച്ചാണ് ടെന്റുകളില്‍ കഴിയേണ്ടത്. ഓരോ ടെന്റിലും പരമാവധി പത്ത് പേര്‍ക്കാണ് താമസിക്കാന്‍ അനുമതി നല്‍കുക.

ജംറകളില്‍ അണുവിമുക്തമാക്കിയ കല്ലുകളാണ് എറിയാന്‍ നല്‍കുക. ഒരേസമയം അമ്പത് പേര്‍ക്കാണ് കല്ലെറിയാന്‍ അനുമതി നല്‍കുക. ജംറകളില്‍
ഒന്നര മീറ്റര്‍ അകലം പാലിച്ചാണ് കല്ലേറ് കര്‍മം പൂര്‍ത്തിയാക്കേണ്ടത്.

ഹജ്ജ് വേളയില്‍ മസ്ജിദുല്‍ ഹറമിലെത്തുന്ന തീര്‍ഥാടകര്‍ മത്വാഫില്‍ ഒന്നര മീറ്റര്‍ അകലം പാലിച്ചാണ് ത്വവാഫ് പൂര്‍ത്തിയാക്കേണ്ടത്.

ഹറമില്‍ കൂടിച്ചേരലുകള്‍ക്ക് വിലക്ക് തുടരും. തിരക്ക് കുറക്കുന്നതിനായി പ്രത്യേക കവാടങ്ങളിലൂടെയാണ് കഅബയിലേക്ക് പ്രവേശിക്കേണ്ടതും പുറത്തുകടക്കേണ്ടതും

കഅബാലയത്തെ തൊടുന്നതിനും ഹജറുല്‍ അസ്‌വദ് ചുംബിക്കുന്നതിനുമുള്ള വിലക്ക് തുടരും. ഹറമിലേക്ക് വരുന്നവര്‍ സ്വന്തമായി മുസ്വല്ല കൊണ്ടുവരേണ്ടതാണ്.

Share this story