ഐ സി എഫ് ഒമാന്‍ നാലാം ഘട്ട ചാര്‍ട്ടേഡ് വിമാനം; ഇതുവരെ നാടണഞ്ഞത് ആയിരത്തില്‍ പരം പ്രവാസികള്‍

Share with your friends

മസ്‌കത്ത്: ഐ സി എഫ് ഒമാന്‍ നാഷനല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നാലാം ഘട്ട ചാര്‍ട്ടേഡ് വിമാനം മസ്‌കത്തില്‍ നിന്ന് കോഴിക്കോട്ടേക്ക് സര്‍വീസ് നടത്തി. സലാം എയര്‍ വിമാനത്തില്‍ 182 പേര്‍ നാടണഞ്ഞു.

തൊഴില്‍ നഷ്ടപ്പെട്ടവര്‍, രോഗബാധിതര്‍, സന്ദര്‍ശന വിസയിലെത്തി കുടുങ്ങിയവര്‍, ഗര്‍ഭിണികള്‍, പ്രായമായവര്‍, ആശ്രിതരുടെ മരണത്തെ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങുന്നവര്‍ തുടങ്ങിയവരായിരുന്നു യാത്രക്കാര്‍. സൗജന്യ ടിക്കറ്റ് ലഭിച്ചവരും 60 ശതമാനം വരെ നിരക്കിളവ് ലഭിച്ചവരും യാത്രക്കാരില്‍ ഉണ്ടായിരുന്നു.

യാത്രക്കാരെ സുരക്ഷിതരാക്കുന്നതിന്റെ ഭാഗമായി പി പി ഇ കിറ്റും എം95 മാസ്‌കും യാത്രക്കാര്‍ക്ക് നല്‍കി. സാനിറ്റൈസര്‍ ഉള്‍പ്പടെ മറ്റു അവശ്യവസ്തുക്കളടങ്ങിയ കിറ്റും ഐ സി എഫ് യാത്രക്കാര്‍ക്ക് വിതരണം ചെയ്തു.

നാല് ഘട്ടങ്ങളിലായി 1290 പ്രവാസികള്‍ ഐ സി എഫ് ചാര്‍ട്ടേഡ് വിമാനങ്ങളില്‍ ഒമാനില്‍ നിന്ന് നാട്ടിലേക്ക് മടങ്ങി. സലാലയില്‍ നിന്നുള്‍പ്പടെ ഏഴ് വിമാനങ്ങളാണ് കേരളത്തിന്റെ മുഴുവന്‍ സെക്ടറുകളിലേക്കുമായി ഐ സി എഫിന് കീഴില്‍ ഒമാനില്‍ നിന്ന് സര്‍വീസ് നടത്തിയത്.

പ്രയാസം അനുഭവിക്കുന്ന പ്രവാസികളുടെ ആവശ്യം പരിഗണിച്ചു കണ്ണൂര്‍, കൊച്ചി സെക്ടറുകളിലേക്ക് കൂടി അടുത്ത ദിവസങ്ങളില്‍ തന്നെ കൂടുതല്‍ വിമാനങ്ങള്‍ ചാര്‍ട്ട് ചെയ്യാനുള്ള ഒരുക്കത്തിലാണെന്നും ഐ സി എഫ് നാഷനല്‍ കമ്മിറ്റി അറിയിച്ചു.

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!