മൈ അഡ്രസ്സ് പദ്ധതി ആരംഭിച്ച് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം

മൈ അഡ്രസ്സ് പദ്ധതി ആരംഭിച്ച് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം

ദോഹ: ജനങ്ങള്‍ താമസിക്കുന്ന സ്ഥലത്തെ കുറിച്ച് അന്വേഷിക്കുന്നതിനും വിവരങ്ങള്‍ അറിയാനും മൈ അഡ്രസ്സ് പദ്ധതിയുമായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം. സ്ട്രീറ്റിന്റെ പേര്, ഇലക്ട്രിസിറ്റി നമ്പര്‍, സോണ്‍ പേര്, നൈബര്‍ഹുഡ് പേര്, കൊഓര്‍ഡിനേറ്റ് അല്ലെങ്കില്‍ കെട്ടിട നമ്പര്‍, കെട്ടിടത്തെയും പ്രദേശത്തെയും സംബന്ധിച്ച വിവരങ്ങള്‍ തുടങ്ങിയവ ഇതിലൂടെ അറിയാന്‍ സാധിക്കും.

ഇത്തരം വിവരങ്ങള്‍ ശേഖരിച്ച് വെക്കുന്നതിലൂടെ 999ലൂടെയുള്ള അടിയന്തര സേവനങ്ങള്‍ ലഭിക്കാന്‍ എളുപ്പമാകും. മാത്രമല്ല, നാഷണാലിറ്റി, ബോര്‍ഡേഴ്‌സ്, പ്രവാസികാര്യ ജനറല്‍ ഡയറക്ടറേറ്റില്‍ നിന്നുള്ള സേവനങ്ങള്‍ക്കും ഈ വിവരങ്ങള്‍ ഉപയോഗിക്കാം. ട്രാഫിക്, മറ്റ് സുരക്ഷാ വകുപ്പുകള്‍ തുടങ്ങിയവയുടെ സേവനങ്ങള്‍ക്കും ഉപകാരപ്പെടും.

കഹ്‌റമ നമ്പറിലൂടെ സോണ്‍ നമ്പര്‍, സ്ട്രീറ്റ് നമ്പര്‍, പിന്‍ നമ്പര്‍ തുടങ്ങിയവ ലഭിക്കും. മൈ അഡ്രസ്സ് വെബ്‌സൈറ്റിലൂടെ രാജ്യത്തെ പ്രവാസികള്‍ക്കും പൗരന്മാര്‍ക്കും ഈ സേവനങ്ങള്‍ ലഭിക്കുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Share this story