എമിറേറ്റ് മുഴുവനും സൗജന്യ കോവിഡ് പരിശോധന നടത്താന്‍ ഷാര്‍ജ

എമിറേറ്റ് മുഴുവനും സൗജന്യ കോവിഡ് പരിശോധന നടത്താന്‍ ഷാര്‍ജ

ഷാര്‍ജ: എമിറേറ്റിലെ എല്ലാ താമസ കേന്ദ്രങ്ങളിലും കോവിഡ് 19 പരിശോധന നടത്താന്‍ ഷാര്‍ജ. ആദ്യ ഘട്ടത്തില്‍ അന്നഹ്ദയിലാണ് പരിശോധന ആരംഭിച്ചത്. രാവിലെ ഒമ്പതിന് തന്നെ പ്രദേശവാസികളെല്ലാം പരിശോധനക്ക് എത്തി.

ആരോഗ്യ മന്ത്രാലയവും ഷാര്‍ജ പോലീസും സംയുക്തമായാണ് പരിശോധന സംഘടിപ്പിക്കുന്നത്. അന്നഹ്ദ പാര്‍ക്കില്‍ രാവിലെ പത്ത് മുതല്‍ വൈകിട്ട് ആറ് വരെ പ്രത്യേകം സംവിധാനിച്ച മൊബൈല്‍ പരിശോധന കേന്ദ്രത്തിലാണ് സൗകര്യമേര്‍പ്പെടുത്തിയത്. ഓരോ താമസ കേന്ദ്രങ്ങളിലും പത്ത് ദിവസമാണ് പരിശോധനയുണ്ടാകുക. ദിവസം 200 പേരെ പരിശോധിക്കും.

പരിശോധനയുടെ സമയമാകുന്നതിന് രണ്ട് ദിവസം മുമ്പ് താമസക്കാര്‍ക്ക് പോലീസിന്റെ സന്ദേശം ലഭിക്കും. സ്ഥലവും സമയവും സന്ദേശത്തിലുണ്ടാകും. സൗജന്യമായാണ് പരിശോധന. പരിശോധനക്ക് വരുമ്പോള്‍ യു എ ഇ ഐഡിയും സന്ദേശവും കാണിക്കണം. പാര്‍ക്കുകളായിരിക്കും പ്രാഥമിക പരിശോധനാ കേന്ദ്രം.

Share this story