മൂന്ന് മാസത്തിന് ശേഷം ദുബൈയില്‍ വീണ്ടും വിനോദസഞ്ചാരികളെത്തി

മൂന്ന് മാസത്തിന് ശേഷം ദുബൈയില്‍ വീണ്ടും വിനോദസഞ്ചാരികളെത്തി

ദുബൈ: കൊറോണവൈറസ് വ്യാപനത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ നീക്കിയതിനാല്‍ വിനോദസഞ്ചാരികള്‍ക്ക് വീണ്ടും ചുവന്ന പരവതാനി വിരിച്ച് ദുബൈ. മൂന്ന് മാസത്തെ ഇടവേളക്ക് ശേഷമാണ് വിനോദസഞ്ചാരത്തിന് ദുബൈ പച്ചക്കൊടി കാണിച്ചത്. ഇതോടെ ഹോട്ടലുകളിലും മറ്റും വിനോദസഞ്ചാരികളെത്തുന്നുണ്ട്.

ഇന്നലെ മാത്രം ദുബൈ ഇന്റര്‍നാഷണല്‍ ഹോട്ടലില്‍ 90 മുതല്‍ 95 വരെ റൂമുകളാണ് ബുക്ക് ചെയ്യപ്പെട്ടത്. എല്ലാം മുറികളും അന്താരാഷ്ട്ര യാത്രക്കാരാണ് ബുക്ക് ചെയ്തത്. ഓസ്‌ട്രേലിയയില്‍ നിന്നാണ് കൂടുതല്‍ യാത്രക്കാര്‍. കാനഡയിലെ ടൊറൊന്റോ, ന്യൂയോര്‍ക്ക് എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാരും ബുക്ക് ചെയ്തിട്ടുണ്ട്. തുടര്‍ന്നുള്ള ദിവസങ്ങളിലും ബുക്കിംഗ് വര്‍ധിക്കുമെന്നാണ് പ്രതീക്ഷ.

പല ഹോട്ടലുകളിലും ജി സി സിയില്‍ നിന്നും ആഫ്രിക്കയിലെ വിവിധ രാജ്യങ്ങളില്‍ നിന്നും യാത്രക്കാര്‍ വിളിച്ച് കാര്യങ്ങള്‍ അന്വേഷിക്കുന്നുണ്ട്. ഇന്ത്യയും പാക്കിസ്ഥാനും കൂടി ആകാശ അതിര്‍ത്തികള്‍ തുറന്നാല്‍ കൂടുതല്‍ ബുക്കിംഗ് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് സഞ്ചാരികളുടെ പറുദീസയായ ദുബൈയിലെ ഹോട്ടലുകള്‍.

Share this story