ബഹറൈനില്‍ പ്രവാസി തെരുവ് കച്ചവടക്കാര്‍ക്കെതിരെ കര്‍ശന നടപടി

ബഹറൈനില്‍ പ്രവാസി തെരുവ് കച്ചവടക്കാര്‍ക്കെതിരെ കര്‍ശന നടപടി

മനാമ: ബഹറൈനില്‍ നിയമം ലംഘിക്കുന്ന പ്രവാസികളായ തെരുവ് കച്ചവടക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. പൊതുസ്ഥലങ്ങളിലും മാര്‍ക്കറ്റുകളിലും റോഡിലും ആരാധനാലയങ്ങളുടെ പരിസരങ്ങളിലും പലരും തെരുവ് കച്ചവടം നടത്തുന്നുണ്ട്. ഈ പ്രശ്‌നം കൈകാര്യം ചെയ്യണമെന്ന പ്രതിനിധി സഭയുടെ നിര്‍ദേശം മന്ത്രിസഭ അംഗീകരിച്ചു.

മുനിസിപാലിറ്റീസ് മന്ത്രാലയവും നഗരാസൂത്രണ മന്ത്രാലയവും ചേര്‍ന്ന് അവശ്യ നടപടിക്രമങ്ങള്‍ രൂപപ്പെടുത്തും. ബന്ധപ്പെട്ട അധികൃതരുമായി ഏകോപനം നടത്തിയാകും ഇത്. കഴിഞ്ഞ ദിവസം നടന്ന മന്ത്രിസഭാ യോഗത്തിന് പ്രധാനമന്ത്രി ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ രാജകുമാരന്‍ അധ്യക്ഷത വഹിച്ചു.

കിരീടാവകാശിയും ഡെപ്യൂട്ടി സുപ്രീം കമാണ്ടറും ഫസ്റ്റ് ഡെപ്യൂട്ടി പ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന്‍ അടക്കമുള്ളവര്‍ പങ്കെടുത്തു. മറ്റ് പല സുപ്രധാന തീരുമാനങ്ങളും മന്ത്രിസഭാ യോഗത്തില്‍ കൈക്കൊണ്ടിട്ടുണ്ട്.

Share this story