സൗദിയില്‍ കൊവിഡ് ബാധിതരേക്കാള്‍ നൂറുകണക്കിന് രോഗമുക്തി

സൗദിയില്‍ കൊവിഡ് ബാധിതരേക്കാള്‍ നൂറുകണക്കിന് രോഗമുക്തി

റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ്- 19 ബാധിതരേക്കാള്‍ കൂടുതല്‍ പേര്‍ക്ക് രോഗം ഭേദമായി. കഴിഞ്ഞ ദിവസം 3221 പേരാണ് രോഗമുക്തി നേടിയത്. അതേസമയം, പുതിയ കേസുകളാകട്ടെ 3036 ആണ്. പുതുതായി രോഗമുണ്ടായവരേക്കാള്‍ നൂറുകണക്കിന് പേര്‍ക്കാണ് രോഗമുക്തിയുണ്ടായത്.

കഴിഞ്ഞ ദിവസം 42 പേര്‍ കൂടി മരിച്ചിട്ടുണ്ട്. രാജ്യത്ത് ഇതുവരെ 220,144 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മൊത്തം 158,050 പേര്‍ക്ക് രോഗം ഭേദമായി. 2059 പേരാണ് ഇതുവരെ മരിച്ചത്. നിലവില്‍ 60,035 പേര്‍ക്കാണ് രോഗമുള്ളത്. ഇവരില്‍ 2263 പേരുടെ നില ഗുരുതരമാണ്.

പുതുതായി രോഗം ബാധിച്ചവര്‍ കൂടുതല്‍ റിയാദില്‍ നിന്നാണ്; 288 എണ്ണം. ജിദ്ദയില്‍ 243ഉം താഇഫില്‍ 187ഉം ഹുഫൂഫില്‍ 171ഉം മക്കയില്‍ 142ഉം ഖമീസ് മുശൈതില്‍ 141ഉം ദമ്മാമില്‍ 133ഉം മുബാറസില്‍ 122ഉം മദീനയില്‍ 117ഉം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ബാക്കി കേസുകളില്‍ മറ്റ് മേഖലകളില്‍ നിന്നും ഗവര്‍ണറേറ്റുകളില്‍ നിന്നുമാണ്.

Share this story