ഒമാനില്‍ ബിസിനസ്സുകള്‍ക്ക് ഇത് സുവര്‍ണാവസരം; വന്‍ നികുതി ഇളവുകളുമായി സര്‍ക്കാര്‍

ഒമാനില്‍ ബിസിനസ്സുകള്‍ക്ക് ഇത് സുവര്‍ണാവസരം; വന്‍ നികുതി ഇളവുകളുമായി സര്‍ക്കാര്‍

മസ്‌കത്ത്: കൊവിഡ്- 19 സൃഷ്ടിച്ച വെല്ലുവിളികള്‍ മറികടക്കാന്‍ ബിസിനസ്സുകള്‍ക്ക് വിവിധ ഇളവുകളുമായി ഒമാന്‍ ടാക്‌സ് അതോറിറ്റി. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 31ന് അടക്കേണ്ടിയിരുന്ന ആദായ നികുതി അടക്കാത്തതിനാലുള്ള അധിക നികുതി ഒഴിവാക്കിയത് അടക്കമുള്ളതാണ് ഇളവുകള്‍.

നേരത്തെ വ്യക്തമാക്കിയ തിയ്യതി സാമ്പത്തിക വര്‍ഷം അവസാനിക്കുന്നത് മുതല്‍ ഒമ്പത് മാസത്തേക്ക് ദീര്‍ഘിപ്പിച്ചിട്ടുണ്ട്. 2019ലെ നികുതി തവണകളായി അടക്കാം. മുന്‍വര്‍ഷങ്ങളിലുള്ള നികുതി അടക്കാനുള്ള സമയം പുനഃനിശ്ചയിക്കുകയും ചെയ്യും. കഴിഞ്ഞ വര്‍ഷത്തെ ഡിക്ലറേഷനും അക്കൗണ്ടും സമര്‍പ്പിക്കാത്ത കമ്പനികള്‍ക്കും വ്യവസായ സ്ഥാപനങ്ങള്‍ക്കുമുള്ള പിഴ റദ്ദാക്കിയിട്ടുമുണ്ട്.

ഈ വര്‍ഷം ജനുവരി മുതല്‍ സെപ്തംബര്‍ വരെ അടക്കേണ്ട മുന്‍ വര്‍ഷങ്ങളിലെ യഥാര്‍ഥ നികുതിയേക്കാള്‍ അധികം വരുന്ന നികുതിയും ഒഴിവാക്കിയിട്ടുണ്ട്. നികുതിയടവ് നീട്ടിവെക്കാനുള്ള അപേക്ഷകള്‍ നികുതിദായകര്‍ക്ക് സമര്‍പ്പിക്കാം. രേഖകളും മറ്റും സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി നീട്ടാനും അപേക്ഷകള്‍ നല്‍കാം.

Share this story