കുവൈത്തില്‍ വിശപ്പകറ്റാന്‍ മാലിന്യക്കൊട്ടയില്‍ ഭക്ഷണം തിരഞ്ഞ് പ്രവാസികള്‍

കുവൈത്തില്‍ വിശപ്പകറ്റാന്‍ മാലിന്യക്കൊട്ടയില്‍ ഭക്ഷണം തിരഞ്ഞ് പ്രവാസികള്‍

കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊറോണവൈറസ് വ്യാപനം സമ്പദ്ഘടനയില്‍ വരുത്തിയ ആഘാതം കാരണം നിത്യവരുമാനം പ്രതിസന്ധിയിലായ പ്രവാസികള്‍ വിശപ്പകറ്റാന്‍ മാലിന്യക്കൊട്ടയില്‍ ഭക്ഷണാവശിഷ്ടങ്ങള്‍ തിരയുന്ന ചിത്രങ്ങള്‍ നൊമ്പരമാകുന്നു. പ്രാദേശിക അറബി പത്രമായ അല്‍ സിയാസ ആണ് മുനിസിപ്പാലിറ്റി റോഡരികില്‍ വെച്ച മാലിന്യക്കൊട്ടയില്‍ ഭക്ഷണം തിരയുന്ന നിരവധി പേരുടെ ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ചത്.

സര്‍ക്കാര്‍ ഏജന്‍സികളും സന്നദ്ധ സംഘടനകളും ഭക്ഷണം അടക്കമുള്ള അവശ്യ വസ്തുക്കള്‍ വിതരണം ചെയ്യുന്നുണ്ടെങ്കിലും അവയൊന്നും ലഭിക്കാത്തവരാണ് വിശപ്പകറ്റാന്‍ മാലിന്യക്കുപ്പകളെ ആശ്രയിക്കുന്നത്. ഹവാലി ഗവര്‍ണറേറ്റിലെ ചിത്രങ്ങളാണ് അല്‍ സിയാസ പ്രസിദ്ധീകരിച്ചത്.

ഹവാലിയിലെ അഹ്മദ് ബിന്‍ തുലുന്‍ സ്ട്രീറ്റില്‍ (ബ്ലോക് 12) ഒരു കോപറേറ്റീവ് സൊസൈറ്റിയുടെ പിന്നിലുള്ള മാലിന്യക്കുട്ടയിലാണ് പ്രവാസികള്‍ ഭക്ഷ്യയോഗ്യമായ വസ്തുക്കള്‍ തിരയുന്നത്. പഴങ്ങളും പച്ചക്കറിയും മറ്റ് വസ്തുക്കളുമാണ് ഇവര്‍ ശേഖരിച്ചത്.

Share this story