വന്ദേഭാരത് മിഷന്റെ ഭാഗമായി ഖത്തറില്‍ നിന്ന് 17 വിമാനങ്ങള്‍ കൂടി; കേരളത്തിലേക്ക് ഒന്നുമാത്രം

വന്ദേഭാരത് മിഷന്റെ ഭാഗമായി ഖത്തറില്‍ നിന്ന് 17 വിമാനങ്ങള്‍ കൂടി; കേരളത്തിലേക്ക് ഒന്നുമാത്രം

ദോഹ: വന്ദേഭാരത് മിഷന്റെ ഭാഗമായി ഈ മാസം 17 വിമാനങ്ങള്‍ കൂടി ഇന്ത്യയിലെ വിവിധ നഗരങ്ങളിലേക്ക് പറക്കും. അതേസമയം, കേരളത്തിലേക്ക് ഒരു സര്‍വ്വീസ് മാത്രമാണുള്ളത്. കൊച്ചിയിലേക്കാണിത്. മുംബൈയിലേക്ക് നാല് വിമാനങ്ങളും ലക്‌നോ, ഹൈദരാബാദ്, ചെന്നൈ, ബെംഗളൂരു എന്നിവിടങ്ങളിലേക്ക് മൂന്ന് വീതം വിമാനങ്ങളുമുണ്ടാകും. എല്ലാ സര്‍വ്വീസുകളും ഇന്‍ഡിഗോ ആണ് നടത്തുന്നത്.

കൊച്ചിയിലേക്കുള്ള സര്‍വ്വീസ് ശനിയാഴ്ചയാണ്. 6ഇ 8704 എന്ന വിമാനമാണ് ദോഹ സമയം വൈകിട്ട് 4.20ന് പുറപ്പെടുക. രാത്രി 11.15ഓടെ കൊച്ചിയില്‍ ഇറങ്ങും.

ഈ വിമാനങ്ങളില്‍ ഓണ്‍ലൈന്‍ ആയി ബുക്ക് ചെയ്യാം. ബുക്ക് ചെയ്യുമ്പോള്‍ ഇ ഒ ഐ ഡി നമ്പര്‍ നല്‍കണം. എംബസി വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കാണ് ഇ ഒ ഐ ഡി നമ്പര്‍ ലഭിക്കുക. ജൂലൈ- ആഗസ്റ്റ് മാസങ്ങളില്‍ 193 വിമാനങ്ങളാണ് ആദ്യഘട്ടത്തില്‍ വിദേശകാര്യ മന്ത്രാലയം പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ പിന്നീട് ഇത് 51 ആക്കി വെട്ടിച്ചുരുക്കി. ആവശ്യം ഉയരുന്നതിനനുസരിച്ച് വിമാനങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുമെന്ന് എംബസി അറിയിച്ചിരുന്നു.

Share this story