ലോകത്ത് കൊവിഡ് മരണ നിരക്ക് കുറഞ്ഞ രാജ്യമായി ഖത്തര്‍

ലോകത്ത് കൊവിഡ് മരണ നിരക്ക് കുറഞ്ഞ രാജ്യമായി ഖത്തര്‍

ദോഹ: ലോകത്ത് കൊവിഡ്- 19 ബാധിച്ച് മരിച്ചവരുടെ നിരക്ക് കുറഞ്ഞ രാജ്യമായി ഖത്തര്‍. ആരോഗ്യ മന്ത്രി ഡോ.ഹനാന്‍ മുഹമ്മദ് അല്‍ കുവാരിയാണ് ഇക്കാര്യം അറിയിച്ചത്. കൊവിഡ്- 19 ഹെല്‍ത്ത് ടാക്ടിക്കല്‍ കമാണ്ട് ടീമുമായുള്ള യോഗത്തിലാണ് ഈ വിലയിരുത്തല്‍. രാജ്യത്തെ കൊവിഡ് ബാധ കൈകാര്യം ചെയ്യാനുള്ള പുതിയ പദ്ധതികളും മറ്റു വിവരങ്ങളും സംഘം മന്ത്രിയെ അറിയിച്ചു.

പി എച്ച് സി സി മാനേജിങ് ഡയറക്ടര്‍ ഡോ.മറിയം അബ്ദുല്‍ മാലികിന്റെ നേതൃത്വത്തിലുള്ള സംഘത്തെ ഏപ്രിലിലാണ് നിയമിച്ചത്. വ്യാപക പരിശോധന, ട്രേസിംഗ്, ക്വാറന്റൈനിംഗ്, നേരത്തേ കണ്ടുപിടിക്കല്‍ അടക്കമുള്ളതാണ് ഖത്തറിന്റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍. ഇതിലൂടെയാണ് ലോകത്തെ ഏറ്റവും മരണനിരക്ക് കുറഞ്ഞ രാജ്യങ്ങളിലൊന്നായി മാറാന്‍ ഖത്തറിന് സാധിച്ചത്.

വീട്ടുസന്ദര്‍ശനം, ഓണ്‍ലൈന്‍ പരിശോധന, ഡ്രൈവ് ത്രൂ പരിശോധനാ സംവിധാനങ്ങള്‍ തുടങ്ങിയവയിലൂടെ സാമൂഹിക അകലം പാലിച്ച് പ്രാഥമിക ചികിത്സ നല്‍കാന്‍ സാധിക്കുന്നു. ആവശ്യമായ ജീവനോപാധി പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതോടൊപ്പം ഈ സംവിധാനങ്ങള്‍ ഉപയോഗിക്കുകയും പുറത്തിറങ്ങുമ്പോള്‍ അകലം പാലിക്കുകയും മാസ്‌കുകള്‍ ധരിക്കുകയും കൈകള്‍ ഇടക്കിടെ കഴുകുകയും വേണമെന്നും അധികൃതര്‍ ഓര്‍മ്മിപ്പിച്ചു.

Share this story