വരുന്നു, ദുബൈയില്‍ ഡ്രൈവറില്ലാ ബസുകളും

വരുന്നു, ദുബൈയില്‍ ഡ്രൈവറില്ലാ ബസുകളും

ദുബൈ: ദുബൈ നിരത്തുകളില്‍ ഡ്രൈവറില്ലാത്ത ബസുകളും ഉടനെയിറങ്ങും. ഏത് കാലാവസ്ഥയിലും ഓടുന്ന ലോകത്തെ ആദ്യ സെല്‍ഫ് ഡ്രൈവിംഗ് റോബോട്ട് ബസുകള്‍ ഇറക്കിയ ഫിന്‍ലാന്‍ഡ് കമ്പനി ഗാച്ചയാണ് പരീക്ഷണാടിസ്ഥാനത്തില്‍ ദുബൈയില്‍ ഡ്രൈവറില്ലാ ബസുകള്‍ ഇറക്കുന്നത്.

ദുബൈ ഫ്യൂച്ചര്‍ ആക്‌സിലേറ്റേഴ്‌സ് (ഡി എഫ് എ) സംഘടിപ്പിച്ച കോഹോര്‍ട്ട് 7 ഗ്ലോബല്‍ സ്റ്റാര്‍ട്ട്അപ് പദ്ധതിയില്‍ തിരഞ്ഞെടുക്കപ്പെട്ട രണ്ട് അന്താരാഷ്ട്ര പദ്ധതികളിലൊന്നാണ് ഗാച്ച. ഫിന്‍ലാന്‍ഡിലെ സ്റ്റാര്‍ട്ട്അപ് സെന്‍സിബ്ള്‍ 4 ആണ് ഗാച്ച ഇറക്കിയത്. ദുബൈയില്‍ ഗാച്ച ബസുകള്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഇറക്കും.

ഫിന്‍ലാന്‍ഡില്‍ കഴിഞ്ഞ വര്‍ഷമാണ് റോബോട്ട് ബസ് ഇറക്കിയത്. ദശലക്ഷക്കണക്കിന് യാത്രക്കാര്‍ക്കു പുത്തനനുഭവം പകരാന്‍ ഇതിലൂടെ സാധിച്ചു. ഉയര്‍ന്ന നില, നാവിഗേഷന്‍, തടസ്സം കണ്ടുപിടിക്കല്‍ തുടങ്ങിയവയാണ് ഇതിന്റെ പ്രത്യേകത. ഏത് കാലാവസ്ഥയിലും ഓടും. കൊടുംചൂട്, മണല്‍, പൊടി, മൂടല്‍ മഞ്ഞ് പോലുള്ള മരുഭൂമിയുടെ മാറിമാറിവരുന്ന കാലാവസ്ഥ ഇതിന് പ്രശ്‌നമാകില്ലെന്നാണ് കമ്പനിയുടെ അവകാശവാദം.

Share this story