ദുബൈ കോണ്‍സുല്‍ ജനറലിന് വികാര നിര്‍ഭര യാത്രയയപ്പ്

Share with your friends

ദുബൈ: മൂന്ന് വര്‍ഷം നീണ്ട സ്തുത്യര്‍ഹമായ സേവനത്തിന് ശേഷം ഇന്ത്യയിലേക്ക് തിരിച്ചുപോകുന്ന ദുബൈ കോണ്‍സുല്‍ ജനറല്‍ വിപുലിന് വികാര നിര്‍ഭര യാത്രയയപ്പ് നല്‍കി. 2017 മെയ് മാസത്തിലാണ് വിപുല്‍ ദുബൈ കോണ്‍സുല്‍ ജനറലായി ചുമതലയേറ്റത്. ജീവനക്കാര്‍ അദ്ദേഹത്തിന് യാത്രയയപ്പ് നല്‍കുന്ന ചിത്രങ്ങള്‍ കോണ്‍സുലേറ്റ് ജനറല്‍ ട്വിറ്ററില്‍ പങ്കുവെച്ചു.

വിപുല്‍ സാറിനും ഭാര്യ കീര്‍ത്തി മാമിനും യാത്രാ മംഗളങ്ങള്‍, നിങ്ങളുടെ അസാന്നിധ്യം എപ്പോഴും ഓര്‍മിക്കും തുടങ്ങിയ അടിക്കുറിപ്പുകളോടെയാണ് ചിത്രങ്ങള്‍ പങ്കുവെച്ചത്. കൃത്യനിര്‍വ്വഹണത്തിന്റെ എല്ലാ മണ്ഡലങ്ങളിലും പുഞ്ചിരിയോടെയും പരിചരണ മനോഭാവത്തോടെയുമാണ് അദ്ദേഹം ഇടപഴകിയതെന്നും എപ്പോഴും സമീപിക്കാവുന്ന വ്യക്തിത്വമായിരുന്നെന്നും സന്ദേശത്തില്‍ പറയുന്നു.

കോണ്‍സുല്‍ ജനറല്‍ എത്രമാത്രം ജനകീയനായിരുന്നുവെന്ന് സൂചിപ്പിക്കുന്നതാണ് ഈ പോസ്റ്റിന് താഴെ വന്ന കമന്റുകള്‍. കൊവിഡ് നിയന്ത്രണങ്ങള്‍ കാരണം ദുബൈയിലെ ഇന്ത്യക്കാര്‍ പ്രയാസം അനുഭവിച്ചപ്പോള്‍ കൂടെ നിന്ന് സാന്ത്വനവും നയതന്ത്ര ഇടപെടലുകളും നടത്തിയിരുന്നു അദ്ദേഹം. നിലവിലെ യു കെയിലെ ബര്‍മിംഗ്ഹാമിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിലുള്ള അമന്‍ പുരിയാണ് പുതിയ കോണ്‍സുല്‍ ജനറല്‍. ഈ മാസം പകുതിയോടെ അദ്ദേഹം ചുമതലയേല്‍ക്കും.

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-

 
Seclob മലയാളികൾക്കായി ഇതാ സെക്ലോബ് എന്ന ഒരു മൊബൈൽ സൈറ്റ്… മൊബൈൽ വഴി ഒരുപാട് സേവനങ്ങൾ ഒരു കുടകീഴിൽ നമുക്ക് ലഭിക്കുകയാണ് ഇത് വഴി…

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!