ഇന്ത്യയില്‍ നിന്ന് അബുദാബിയിലേക്ക് പുറപ്പെടുന്നവര്‍ക്ക് വേണ്ടത് ഐ സി എ അനുമതി

ഇന്ത്യയില്‍ നിന്ന് അബുദാബിയിലേക്ക് പുറപ്പെടുന്നവര്‍ക്ക് വേണ്ടത് ഐ സി എ അനുമതി

അബുദബി: ഇന്ത്യയില്‍ നിന്ന് അബുദാബിയിലേക്ക് പുറപ്പെടുന്നവര്‍ക്ക് വേണ്ടത് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡന്‍സി ആന്റ് ഫൊറിന്‍ അഫയേഴ്‌സി (ജി ഡി ആര്‍ എഫ് എ)ന്റെ അനുമതിയല്ല. മറിച്ച് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പി(ഐ സി എ)ന്റെ അനുമതിയാണ്. എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് ആണ് ഇക്കാര്യം അറിയിച്ചത്.

ദുബൈയിലേക്കും ഷാര്‍ജയിലേക്കും മാത്രമാണ് ജി ഡി ആര്‍ എഫ് എ പെര്‍മിറ്റ് കൊണ്ട് പറക്കാന്‍ സാധിക്കുകയുള്ളൂ. കാലാവധി കഴിഞ്ഞ ഐ സി എ/ ജി ഡി ആര്‍ എഫ് എ അനുമതിയാണെങ്കില്‍ ചെക്ക് ഇന്നില്‍ സ്വീകരിക്കുകയില്ല. കാലാവധി കഴിഞ്ഞാല്‍ പുതിയ പെര്‍മിറ്റിന് അപേക്ഷിക്കണം.

ഐ സി എ പെര്‍മിറ്റ് ഇല്ലെങ്കില്‍ ചെക്ക് ഇന്നില്‍ സ്വീകരിക്കുകയില്ലെന്ന് അബുദബിയുടെ ദേശീയ വിമാന കമ്പനി ഇത്തിഹാദും അറിയിച്ചിട്ടുണ്ട്. പെര്‍മിറ്റിന് അപേക്ഷിക്കുമ്പോള്‍ വിമാന ബുക്കിംഗ് റഫറന്‍സ് ചോദിക്കുമെങ്കിലും അത് പൂരിപ്പിക്കല്‍ നിര്‍ബന്ധമല്ല. അപേക്ഷ സ്വീകരിക്കപ്പെട്ടാല്‍ ഐ സി എ നമ്പര്‍ ലഭിക്കും. ചെക്ക് ഇന്നില്‍ ഇത് ആവശ്യം വരും. ജി ഡി ആര്‍ എഫ് എ അനുമതി നേടി അബുദബിയിലേക്ക് വരാന്‍ ശ്രമിച്ച പലര്‍ക്കും കേരളത്തിലടക്കം വിമാനത്താവളത്തില്‍ നിന്ന് തിരിച്ചുപോകേണ്ടി വന്നിട്ടുണ്ട്.

Share this story