പ്രവാസികളെ വെട്ടിച്ചുരുക്കല്‍; കുവൈത്തിലെ സ്ഥിതി വീക്ഷിക്കുന്നുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍

പ്രവാസികളെ വെട്ടിച്ചുരുക്കല്‍; കുവൈത്തിലെ സ്ഥിതി വീക്ഷിക്കുന്നുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍

കുവൈത്ത് സിറ്റി: ലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ക്ക് കുവൈത്ത് വിടേണ്ടി വരുന്ന തരത്തില്‍ പ്രവാസികളെ വെട്ടിക്കുറക്കാനുള്ള പദ്ധതി സംബന്ധിച്ച സംഭവവികാസങ്ങള്‍ നിരീക്ഷിക്കുന്നുണ്ടെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പ്രവാസികളെ വെട്ടിക്കുറക്കുന്ന ബില്‍ ദേശീയ അസംബ്ലിയുടെ നിയമനിര്‍മ്മാണ കമ്മിറ്റി അംഗീകരിച്ചിരുന്നു.

ഈയടുത്ത് നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ ഇന്ത്യന്‍- കുവൈത്ത് വിദേശകാര്യ മന്ത്രിമാര്‍ ഇക്കാര്യം ചര്‍ച്ച ചെയ്തതായി വിദേശകാര്യ മന്ത്രാലയം വക്താവ് അനുരാഗ് ശ്രീവാസ്തവ അറിയിച്ചു. കുവൈത്ത് സര്‍ക്കാര്‍ ഇക്കാര്യം പുനഃപരിശോധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ബില്‍ പാര്‍ലമെന്റ് അംഗീകരിച്ചാല്‍ എട്ട് ലക്ഷം ഇന്ത്യക്കാര്‍ക്ക് കുവൈത്ത് വിടേണ്ടി വരും. സര്‍ക്കാര്‍ ജോലികളില്‍ നിന്ന് വിദേശികളെ പൂര്‍ണമായും ഒഴിവാക്കണമെന്നും ബില്ലിലുണ്ട്. സര്‍ക്കാര്‍ ജോലികളില്‍ 28000 ഇന്ത്യക്കാരാണുള്ളതെന്ന് എംബസി അറിയിച്ചിട്ടുണ്ട്.

Share this story