കുവൈത്തില്‍ പെരുന്നാള്‍ ദിനങ്ങളില്‍ ഉല്ലാസ കേന്ദ്രങ്ങളിലും ഫാമുകളിലും സമ്പൂര്‍ണ്ണ ലോക്ക്ഡൗണിന് സാധ്യത

കുവൈത്തില്‍ പെരുന്നാള്‍ ദിനങ്ങളില്‍ ഉല്ലാസ കേന്ദ്രങ്ങളിലും ഫാമുകളിലും സമ്പൂര്‍ണ്ണ ലോക്ക്ഡൗണിന് സാധ്യത

കുവൈത്ത് സിറ്റി: ബലി പെരുന്നാള്‍ അവധി ദിനങ്ങളില്‍ ഫാമുകളും ഉല്ലാസ കേന്ദ്രങ്ങളും സ്ഥിതി ചെയ്യുന്ന പ്രദേശങ്ങളില്‍ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്ന ശിപാര്‍ശ സമര്‍പ്പിക്കാനൊരുങ്ങി ആരോഗ്യ മന്ത്രാലയം. ഇക്കാര്യം ഗൗരവമായി പരിഗണിക്കുന്നുണ്ടെന്ന് മന്ത്രാലയം വൃത്തങ്ങള്‍ അറിയിച്ചു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ ആരോഗ്യ സ്ഥിതി നിരന്തരം വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു ശിപാര്‍ശക്ക് മന്ത്രാലയം ഒരുങ്ങുന്നത്. അതേസമയം, ജൂണ്‍ 30ന് ആരംഭിച്ച ലോക്ക്ഡൗണ്‍ ഇളവുകളുടെ രണ്ടാം ഘട്ടം സംബന്ധിച്ച സമഗ്ര ആരോഗ്യ വിശകലന റിപ്പോര്‍ട്ട് ഈയാഴ്ച മന്ത്രാലയം പ്രസിദ്ധീകരിക്കും.

കുവൈത്തി പൗരന്മാര്‍ക്കിടയില്‍ കൊവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ജനങ്ങള്‍ ഒത്തുകൂടുന്നത് നിയന്ത്രിക്കും. സമ്പര്‍ക്കത്തിലൂടെയാണ് അധിക പൗരന്മാര്‍ക്കും രോഗമുണ്ടാകുന്നത്. ഇക്കാരണം കൊണ്ടാണ് വിനോദകേന്ദ്രങ്ങളിലും ഫാമുകളിലും പെരുന്നാള്‍ ദിനങ്ങള്‍ പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താനുള്ള ശിപാര്‍ശ മന്ത്രാലയത്തിന്റെ പരിഗണനയിലുള്ളത്.

Share this story