എക്‌സ്പ്രസ്സ് വേകളില്‍ ടോള്‍ ചുമത്താന്‍ പദ്ധതിയില്ലെന്ന് സൗദി അധികൃതര്‍

എക്‌സ്പ്രസ്സ് വേകളില്‍ ടോള്‍ ചുമത്താന്‍ പദ്ധതിയില്ലെന്ന് സൗദി അധികൃതര്‍

റിയാദ്: സൗദി അറേബ്യയിലെ ചില റോഡുകളില്‍ ടോള്‍ ചുമത്താനുള്ള നീക്കമില്ലെന്ന് അധികൃതര്‍ അറിയിച്ചു. മക്ക- ജിദ്ദ ഹൈവേയില്‍ ടോള്‍ ചുമത്താനുള്ള പദ്ധതി അധികൃതര്‍ക്കുണ്ടെന്ന് അജ്ഞാതനായ ഒരാള്‍ പറയുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

പ്രസ്തുത വീഡിയോയിലെ പ്രചാരണം സത്യമല്ലെന്ന് അധികൃതര്‍ പറഞ്ഞു. ഗതാഗത കുരുക്ക് കുറക്കുന്നതിനായി മക്ക- ജിദ്ദ എക്‌സ്പ്രസ്സ് വേ വികസിപ്പിക്കാനുള്ള പദ്ധതി മാത്രമാണ് അധികൃതര്‍ക്കുള്ളത്. റിയാദിലെ സസ്‌പെന്‍ഷന്‍ പാലത്തില്‍ ടോള്‍ ഏര്‍പ്പെടുത്താനുള്ള ഓണ്‍ലൈന്‍ പ്രചാരണവും അധികൃതര്‍ നിഷേധിച്ചു.

അടുത്തകാലത്തായി, സാമ്പത്തിക ശാക്തീകരണത്തിനായി റോഡ് ശൃംഖലകള്‍ വികസിപ്പിക്കാന്‍ സൗദി അറേബ്യ നിരവധി പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്. റിയാദിലെ റിംഗ് റോഡുകള്‍ വികസിപ്പിക്കാനും കൂടുതല്‍ റൂട്ടുകള്‍ നിര്‍മിക്കാനും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ നിര്‍ദേശിച്ചിരുന്നു.

Share this story