കോവിഡ് ബാധിച്ച് സൗദിയില്‍ ആലപ്പുഴ സ്വദേശി മരിച്ചു

കോവിഡ് ബാധിച്ച് സൗദിയില്‍ ആലപ്പുഴ സ്വദേശി മരിച്ചു

ദമാം-ആലപ്പുഴ കായംകുളം എരുവ ചെറുകാവില്‍ ഷഹാന മന്‍സിലില്‍ ജഹാംഗീര്‍ (59) ദമാമില്‍  കോവിഡ് ബാധിച്ചു മരിച്ചു.

പനിയും ന്യുമോണിയയും  ബാധിച്ച് രണ്ടാഴ്ച മുമ്പാണ് ദമാം സെന്‍ട്രല്‍ ആശുപത്രി തീവ്ര പരിചരണ വിഭാഗത്തില്‍ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചത്.

Read AIso കടുത്ത ആശങ്ക: ഇന്ന് 608 പേര്‍ക്ക് കൊവിഡ്, സമ്പര്‍ക്കത്തിലൂടെ 396 പേര്‍ക്ക്; 181 പേര്‍ക്ക് രോഗമുക്തി https://metrojournalonline.com/covid-19/2020/07/14/cm-pinarayi-vijayan-covid-updates-16.html

പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ച ഇദ്ദേഹം ചൊവ്വാഴ്ച രാവിലെയാണ് മരിച്ചത്. ഭാര്യ: ഷാഹിദ. മക്കള്‍: ഷഹാന , ഷാഹിര്‍ , സുമീര്‍ , സാനിയ .

ദമാം മെഡിക്കല്‍ കോംപ്ലക്‌സ്  മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം മറവു ചെയ്യുന്നതിനുള്ള  നടപടി ക്രമങ്ങള്‍ക്ക് സാമൂഹ്യ പ്രവര്‍ത്തകന്‍ നാസ് വക്കം രംഗത്തുണ്ട്.

Share this story