ഇന്ത്യയില്‍ കുടുങ്ങിപ്പോയ കുട്ടികള്‍ക്ക് ഒറ്റക്ക് യാത്രാനുമതി നല്‍കാതെ വിമാനക്കമ്പനികള്‍; യു എ ഇയിലെ കുടുംബങ്ങള്‍ ആശങ്കയില്‍

ഇന്ത്യയില്‍ കുടുങ്ങിപ്പോയ കുട്ടികള്‍ക്ക് ഒറ്റക്ക് യാത്രാനുമതി നല്‍കാതെ വിമാനക്കമ്പനികള്‍; യു എ ഇയിലെ കുടുംബങ്ങള്‍ ആശങ്കയില്‍

അബുദബി: കൊറോണവൈറസ് ലോക്ക്ഡൗണും മറ്റ് യാത്രാ നിയന്ത്രണങ്ങളും കാരണം ഇന്ത്യയില്‍ കുടുങ്ങിപ്പോയ 12 വയസ്സിന് താഴെയുള്ള കുട്ടികളെ ഒറ്റക്ക് യാത്ര ചെയ്യാന്‍ പല വിമാനക്കമ്പനികളും അനുവദിക്കുന്നില്ലെന്ന് പരാതി. ഞായറാഴ്ച മുതല്‍ ആരംഭിച്ച ഇന്ത്യന്‍ പ്രവാസികളുടെ തിരിച്ചുവരവ് 15 ദിവസം മാത്രമാണുണ്ടാകുക എന്നതിനാല്‍ കുട്ടികളുടെ യാത്ര മുടങ്ങുന്നതില്‍ യു എ ഇയിലെ കുടുംബങ്ങള്‍ ആശങ്കയിലാണ്.

കൊവിഡ് പരിശോധനാ ഫലം, യു എ ഇയിലെ അനുമതികള്‍ എല്ലാമുണ്ടായിട്ടും മുതിര്‍ന്ന ഒപ്പമില്ലെന്ന കാരണത്താല്‍ കുട്ടികളുടെ യാത്ര അനുവദിക്കാതിരിക്കുകയാണ് വിമാനക്കമ്പനികള്‍. എമിറേറ്റ്‌സ്, ഇത്തിഹാദ്, ഫ്‌ളൈ ദുബൈ, എയര്‍ അറേബ്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് തുടങ്ങിയ വിമാനങ്ങളൊന്നും കുട്ടികളുടെ യാത്ര അനുവദിക്കുന്നില്ല.

12 വയസ്സിന് താഴെയുള്ളവരുടെ കൂടെ ആരുമില്ലെങ്കില്‍ യാത്ര തടയുമെന്നത് കൊവിഡ്- 19 വ്യാപിക്കുന്നതിന് മുമ്പെയുള്ള നിയമമാണെന്ന് വിമാനക്കമ്പനികള്‍ അറിയിച്ചു. അതേസമയം, മാനുഷിക പരിഗണന വെച്ച് ഇക്കാര്യം പുനഃപരിശോധിക്കണമെന്നാണ് മാസങ്ങളായി കുഞ്ഞുങ്ങളെ നേരില്‍ കാണാതിരിക്കുന്ന മാതാപിതാക്കള്‍ ആവശ്യപ്പെടുന്നത്.

Share this story