യു എ ഇയില്‍ കൊവിഡ് വാക്‌സിന്‍ തയ്യാറാകുന്നു; പരീക്ഷണത്തിന്റെ മൂന്നാം ഘട്ടത്തില്‍

യു എ ഇയില്‍ കൊവിഡ് വാക്‌സിന്‍ തയ്യാറാകുന്നു; പരീക്ഷണത്തിന്റെ മൂന്നാം ഘട്ടത്തില്‍

അബുദബി: യു എ ഇയില്‍ കൊവിഡ്- 19നെതിരായ വാക്‌സിന്‍ ഗവേഷണവും ക്ലിനിക്കല്‍ പരീക്ഷണവും മൂന്നാം ഘട്ടത്തില്‍. മൂന്നാം ഘട്ടത്തില്‍ രണ്ട് തരത്തിലുള്ള വാക്‌സിനുകളെ സംബന്ധിച്ച് ഗവേഷണം നടത്തുമെന്നും ആരോഗ്യ മന്ത്രി അബ്ദുര്‍റഹ്മാന്‍ അല്‍ ഉവൈസ് പറഞ്ഞു.

പരീക്ഷണങ്ങള്‍ ഫലപ്രദമായാല്‍ വാക്‌സിന്‍ വന്‍തോതില്‍ നിര്‍മിക്കും. പഠനത്തിനും പരീക്ഷണത്തിനുമായി 15000ലേറെ സന്നദ്ധപ്രവര്‍ത്തകര്‍ തയ്യാറാണ്. സന്നദ്ധപ്രവര്‍ത്തകരുടെ എല്ലാ സുരക്ഷയും ഉറപ്പുവരുത്തിയാകും പരീക്ഷണം. ഗവേഷണത്തിനായി മികച്ച അന്താരാഷ്ട്ര മാനദണ്ഡങ്ങളാണ് പാലിക്കുന്നത്.

ഈ വര്‍ഷം അവസാനമോ അടുത്ത വര്‍ഷം ആദ്യമോ വാക്‌സിന്‍ തയ്യാറാകുമെന്നാണ് യു എ ഇ പ്രതീക്ഷിക്കുന്നത്. അതിനിടെ രാജ്യത്ത് ഇതുവരെ 40 ലക്ഷം കൊവിഡ് പരിശോധനകള്‍ നടത്തി. ലോകത്ത് മികച്ച രീതിയില്‍ സമഗ്ര പരിശോധന നടത്തിയ രാജ്യമായി നേരത്തെ തന്നെ യു എ ഇ മാറിയിരുന്നു.

Share this story