യു എ ഇയിലെ കാലാവധി കഴിഞ്ഞ വിസിറ്റ് വിസക്കാര്‍ ഒരു മാസത്തിനകം രാജ്യം വിടുകയോ പുതുക്കുകയോ വേണം

യു എ ഇയിലെ കാലാവധി കഴിഞ്ഞ വിസിറ്റ് വിസക്കാര്‍ ഒരു മാസത്തിനകം രാജ്യം വിടുകയോ പുതുക്കുകയോ വേണം

അബുദബി: മാര്‍ച്ച് ഒന്നിന് കാലാവധി കഴിഞ്ഞ വിസിറ്റിംഗ് വിസയിലുള്ളവര്‍ രാജ്യം വിടുകയോ വിസ പുതുക്കുകയോ വേണമെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പ് (ഐ സി എ) അറിയിച്ചു. ഇതിനായി ഒരു മാസമാണ് അനുവദിച്ചത്. ജൂലൈ 12 മുതല്‍ ഇതിന്റെ സമയം ആരംഭിച്ചു.

പ്രവാസികളുടെ താമസം, വിസാ കാലാവധി, പ്രവേശനാനുമതി, ഐ ഡി കാര്‍ഡ് തുടങ്ങിയവയുമായി ബന്ധപ്പെട്ട എല്ലാ മുന്‍ തീരുമാനങ്ങളും റദ്ദാക്കിയെന്ന യു എ ഇ മന്ത്രിസഭാ തീരുമാനത്തെ തുടര്‍ന്നാണിത്. കാലാവധി കഴിഞ്ഞ വിസകളുടെയും ഐ ഡികളുടെയും സാധുത ഡിസംബര്‍ വരെ സ്വയമേവ നീട്ടിനല്‍കുമെന്ന മുന്‍ തീരുമാനവും പിന്‍വലിച്ചിട്ടുണ്ട്.

തൊഴില്‍ വിസകളുടെ കാലാവധി കഴിഞ്ഞവര്‍ക്ക് 90 ദിവസത്തെ ഇളവുണ്ട്. ആ സമയത്തിനകം പുതുക്കണം. രാജ്യത്തിന് പുറത്തുള്ള വിസാ കാലാവധി കഴിഞ്ഞവര്‍ യു എ ഇയില്‍ എത്തിയത് മുതല്‍ ഒരു മാസത്തിനകം പുതുക്കണം.

Share this story