ഖത്തറില്‍ ഐ സി ബി എഫ് കോണ്‍സുലാര്‍ സേവനങ്ങള്‍ ആരംഭിച്ചു

ഖത്തറില്‍ ഐ സി ബി എഫ് കോണ്‍സുലാര്‍ സേവനങ്ങള്‍ ആരംഭിച്ചു

ദോഹ: ഖത്തറിലെ ഇന്ത്യന്‍ എംബസിയുടെ മേല്‍നോട്ടത്തിലുള്ള ഉന്നത കൂട്ടായ്മയായ ഇന്ത്യന്‍ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറം (ഐ സി ബി എഫ്) കോണ്‍സുലാര്‍ സേവനങ്ങള്‍ ആരംഭിച്ചു. ഐ സി ബി എഫിന്റെ തുമാമയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും സേവനങ്ങള്‍ ലഭ്യമാകുക.

നവജാത ശിശുക്കള്‍ക്ക് പുതിയ പാസ്സ്‌പോര്‍ട്ട്, കുട്ടികളുടെയും മുതിര്‍ന്നവരുടെയും പാസ്സ്‌പോര്‍ട്ട് പുതുക്കല്‍ തുടങ്ങിയവക്കുള്ള അപേക്ഷകള്‍ സ്വീകരിക്കും. അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ http://getappointment.icbfqatar.org. എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ച് അപ്പോയ്ന്റ്‌മെന്റ് എടുക്കണം.

കൊവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി നേരിട്ടുള്ള സന്ദര്‍ശനം അനുവദിക്കില്ല. ഇഹ്തിറാസ് ആപ്പില്‍ ഗ്രീന്‍ കോഡ് ഉള്ളവര്‍ക്ക് മാത്രമായിരിക്കും അനുമതി. ഓഫീസ് വളപ്പില്‍ സാമൂഹിക അകലം പാലിക്കണം. ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററും (ഐ സി സി) ഉടനെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. ഐ സി സിയും കോണ്‍സുലാര്‍ അപേക്ഷകള്‍ സ്വീകരിക്കുന്നത് ഉടനെ ആരംഭിക്കും. നുഐജയിലെ വില്ല 47ലുള്ള ഇന്ത്യന്‍ കമ്മ്യൂണിറ്റി സെന്ററിലാണ് ഐ സി ബി എഫ് ഓഫീസ് സ്ഥിതി ചെയ്യുന്നത്.

Share this story