സുരക്ഷാ വിഭാഗത്തില്‍ കൂട്ടരാജി; കുവൈത്ത് വിമാനത്താവളം അടച്ചേക്കും

സുരക്ഷാ വിഭാഗത്തില്‍ കൂട്ടരാജി; കുവൈത്ത് വിമാനത്താവളം അടച്ചേക്കും

കുവൈത്ത് സിറ്റി: വ്യോമയാന മേഖലയുടെ ജീവനാഡിയായ വ്യോമയാന സുരക്ഷാ വകുപ്പില്‍ കൂട്ട രാജിയെ തുടര്‍ന്ന് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം അടച്ചേക്കുമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വകുപ്പിലെ ആറ് ജീവനക്കാരാണ് രാജിക്കത്ത് സമര്‍പ്പിച്ചത്.

വകുപ്പിലെ ജീവനക്കാര്‍ക്കെതിരെ ഗൂഢാലോചനയും പകപോക്കലും ദുഷ്ടലാക്കോടെയുള്ള പെരുമാറ്റവും കാരണമാണ് രാജിയെന്നാണ് ഇവര്‍ പറയുന്നത്. അതിനാല്‍ മേല്‍നോട്ട ചുമതലയില്‍ നിന്ന് ഒഴിവാക്കിത്തരണമെന്ന് ഇവര്‍ ആവശ്യപ്പെടുന്നു.

ലോകത്ത് വിമാനത്താവളങ്ങള്‍ അടക്കാനുള്ള അധികാരമുള്ളത് അന്താരാഷ്ട്ര സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന് (ഐ സി എ ഒ) ആണ്. ടെക്‌നിക്കല്‍ അഡൈ്വസറി ഓഫീസില്‍ നിന്നുള്ള മുമ്പെങ്ങുമില്ലാത്ത ഇടപെടല്‍ കാരണം രാജ്യത്തെ വ്യോമയാന സുരക്ഷ അതീവ പ്രതിസന്ധിയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കുവൈത്ത് വ്യോമയാന മേഖലയിലെ സംഭവവികാസങ്ങള്‍ ഐ സി എ ഒ നിരീക്ഷിക്കുന്നുണ്ട്.

Share this story