കുവൈത്തിലെ മലയാളി യുവാവിന്റെ ദുരൂഹ മരണത്തിന് കാരണം മയക്ക് മരുന്ന് ഉപയോഗം, കൂട്ടുകാരൻ കസ്റ്റഡിയിൽ

Share with your friends

കുവൈത്ത്‌ സിറ്റി: കുവൈത്തിൽ കഴിഞ്ഞ ദിവസം മലയാളി യുവാവ് മരണമടഞ്ഞതിന്റെ ദുരൂഹതയുടെ ചുരുളഴിഞ്ഞു. മയക്കു മരുന്ന് ഉപയോഗത്തെ തുടർന്നാണ് ഇയാളുടെ മരണമെന്ന് ഫോറൻസിക്‌ റിപ്പോർട്ടിൽ വ്യക്തമായി.പാലക്കാട്‌ തൃത്താല തിരുമുറ്റക്കോട്‌ കറുകപുത്തൂർ സ്വദേശി ഉവൈസ്‌( 26) ആണു ഇന്നലെ കാലത്ത്‌ ഫർവ്വാനിയ ആശുപത്രിയിൽ വെച്ച്‌ മരണമടഞ്ഞത്‌.

അർദ്ദിയ പ്രദേശത്തെ സ്വദേശി വീട്ടിൽ ഡ്രൈവർ ആയ ഇദ്ദേഹം ഞായറാഴ്ച രാത്രി തൊട്ടടുത്ത വീട്ടിൽ ജോലി ചെയ്യുന്ന നാട്ടുകാരനും സുഹൃത്തുമായ ഇസ്മായിലുമായി ഒരുമിച്ച്‌ ഭക്ഷണം കഴിക്കുകയും തുടർന്ന് ശക്തമായ ഛർദ്ദി അനുഭവപ്പെട്ടതായും പറയപ്പെടുന്നു. ഇതേ തുടർന്ന് ഇരുവരെയും ഫർവ്വാനിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഉവൈസ്‌ മരണമടയുകയായിരുന്നു.

Read Also സ്വപ്‌ന വിളിച്ച കാര്യം മന്ത്രി തന്നെ പറഞ്ഞല്ലോ, പിന്നെന്തിനാണ് സംശയമെന്ന് മുഖ്യമന്ത്രി https://metrojournalonline.com/kerala/2020/07/14/swapna-suresh-kt-jallel-phone-call.html

ഇതേ തുടർന്ന് നടത്തിയ ഫോറൻസിക്‌ പരിശോധനയിലാണു മയക്ക്‌ മരുന്ന് അടങ്ങിയ പദാർത്ഥം ഉപയോഗിച്ചത്‌ മൂലമാണു മരണ കാരണം എന്ന് കണ്ടെത്തിയിരിക്കുന്നത്‌.

ഇതേ തുടർന്ന് ആശുപത്രിയിൽ കഴിയുന്ന സുഹൃത്ത്‌ ഇസ്മായിലിനെ രഹസ്യാന്വേഷണ വിഭാഗം എത്തി കസ്റ്റഡിയിൽ എടുത്തു.. ഇവർ താമസിച്ച മുറിയിൽ നിന്ന് നിരവധി സിഗരറ്റ്‌ കുറ്റികളും ലഹരി വസ്തുവെന്ന് സംശയിക്കുന്ന അജ്ഞാതമായ പദാർത്ഥങ്ങൾ നിറച്ച സിഗരറ്റുകളും കണ്ടെടുത്തു.

നിർദ്ധന കുടുംബത്തിലെ അംഗമായ ഉവൈസ്‌ 2 വർഷമായി കുവൈത്തിൽ ഇതേ വീട്ടിൽ ജോലി ചെയ്തു വരികയായിരുന്നു. 6 മാസം മുമ്പ് കുവൈത്തിലെത്തിയ സുഹൃത്ത് ഇസ്മായിലിനെയാണ് ഇപ്പോൾ പോലീസ് കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്.

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!