അബുദബിയില്‍ പ്രവേശിക്കുന്നവര്‍ക്ക് പുതിയ റാപിഡ് പരിശോധനാ കേന്ദ്രം തുടങ്ങി
അബുദബി: കൊവിഡ് നെഗറ്റീവ് പരിശോധനാ ഫലമില്ലാതെ അബുദബിയില്‍ പ്രവേശിക്കുന്നവര്‍ക്ക് വേണ്ടി വളരെ പെട്ടെന്ന് ഫലം ലഭിക്കുന്ന പരിശോധനാ കേന്ദ്രം ആരംഭിച്ചു. 50 ദിര്‍ഹം മാത്രമാണ് പരിശോധനാ ഫീസ്.
ഇതിനായി ദുബൈ- അബുദബി റോഡിലെ ഗാന്തൂതില് പ്രത്യേകം ടെന്റ് സംവിധാനിച്ചിട്ടുണ്ട്. അവസാന എക്സിറ്റിന് സമീപമാണിത്. ദുബൈയില്‍ നിന്ന് വരുന്ന യാത്രക്കാര്‍ കൊവിഡ് മുക്തരാണെന്ന് ഉറപ്പുവരുത്തുന്ന റാപിഡ് ടെസ്റ്റ് ആണ് നടത്തുക.
അബുദബിയിലേക്ക് പ്രവേശിക്കാന്‍ കൊവിഡ് നെഗറ്റീവ് പരിശോധനാ ഫലം നിര്‍ബന്ധമാണ്. അല്‍ ഹുസ്ന് ആപ്പിലോ, യു എ ഇയിലെ അംഗീകൃത ആശുപത്രിയില്‍ നിന്നോ പരിശോധനാ കേന്ദ്രത്തില്‍ നിന്നോ ഉള്ള എസ് എം എസോ അതിര്‍ത്തികളിലെ ഉദ്യോഗസ്ഥരെ കാണിക്കണം.
-
ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
-
-

-

-

-
