റിയാദിൽ സ്വകാര്യ മേഖലാ പങ്കാളിത്തത്തോടെ പാർക്കിംഗ് പദ്ധതി

റിയാദിൽ സ്വകാര്യ മേഖലാ പങ്കാളിത്തത്തോടെ പാർക്കിംഗ് പദ്ധതി

റിയാദ്: തലസ്ഥാന നഗരിയിൽ സന്ദർശകരെ ഏറ്റവും കൂടുതൽ ആകർഷിക്കുന്ന ഉലയ്യ ഡിസ്ട്രിക്ട് പരിധിയിൽ 6,703 കാറുകൾ നിർത്തിയിടാൻ വിശാലമായ പാർക്കിംഗുകൾ സ്വകാര്യ മേഖലയുടെ പങ്കാളിത്തത്തോടെ നിർമിക്കാനുള്ള പദ്ധതി റിയാദ് നഗരസഭ പ്രഖ്യാപിച്ചു.

വടക്ക് അൽഅറൂബ റോഡിനും തെക്ക് മക്ക റോഡിനും കിഴക്കൻ ഉലയ്യ റോഡിനും പടിഞ്ഞാറ് കിംഗ് ഫഹദ് റോഡിനും ഇടയിലുള്ള സ്ഥലത്താണ് പാർക്കിംഗുകൾ നിർമിക്കുന്നത്. 4,174 പാർക്കിംഗുകൾ റോഡുകളിലും 2,529 വാഹനങ്ങൾ നിർത്തിയിടാനുള്ള സൗകര്യം ബഹുനില പാർക്കിംഗ് സമുച്ചയങ്ങളിലുമാണ് ഒരുക്കുക. 13 പ്ലോട്ടുകളിലാണ് ബഹുനില പാർക്കിംഗ് കോംപ്ലക്‌സുകൾ നിർമിക്കുക. പാർക്കിംഗ് സമുച്ചയങ്ങളുടെ 25 ശതമാനം വിസ്തീർണം വ്യാപാര ആവശ്യങ്ങൾക്കു വേണ്ടി നീക്കിവെക്കും.

Read Also സ്വപ്‌ന വിളിച്ച കാര്യം മന്ത്രി തന്നെ പറഞ്ഞല്ലോ, പിന്നെന്തിനാണ് സംശയമെന്ന് മുഖ്യമന്ത്രി https://metrojournalonline.com/kerala/2020/07/14/swapna-suresh-kt-jallel-phone-call.html

ബി.ഒ.ടി അടിസ്ഥാനത്തിൽ നടപ്പാക്കുന്ന പാർക്കിംഗ് പദ്ധതി, ഉലയ്യ ഡിസ്ട്രിക്ടിൽ ഗതാഗതത്തിരക്കിന് പരിഹാരം കാണാനും പരിസ്ഥിതി മലിനീകരണം കുറക്കാനും നഗരമനോഹാരിത സംരക്ഷിക്കാനും സഹായിക്കും. പദ്ധതി നടപ്പാക്കുന്നതിൽ പങ്കാളിത്തം വഹിക്കാൻ ആഗ്രഹിക്കുന്ന നിക്ഷേപകർ മൂന്നാഴ്ചക്കകം താൽപര്യം പ്രകടിപ്പിച്ചുള്ള അപേക്ഷകൾ സമർപിപ്പിക്കണമെന്ന് റിയാദ് നഗരസഭ ആവശ്യപ്പെട്ടു

Share this story