ഒമാനിൽ കോവിഡ് ബാധിതരുടെ എണ്ണം 59, 000 കടന്നു ; ഇന്ന് 1, 389 പേർക്ക് കൂടി കോവിഡ് ; 730 പേർ രോഗമുക്തരായി
ഒമാനിൽ കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 59, 000 കടന്നു. ഇന്ന് 1,389 പേർക്ക് കൂടി ഇന്ന് കോവിഡ് സ്ഥിരീകരിച്ചതോടെ സുൽത്താനേറ്റിലെ ആകെ വൈറസ് ബാധിതരുടെ എണ്ണം 59, 568 ആയി.
ഇന്ന് കോവിഡ് പോസിറ്റീവായവരിൽ 1, 050 പേരും ഒമാൻ പൗരൻമ്മാരാണ്. 339 പ്രവാസികൾക്കും ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചു.
Read Also കൊടും കുറ്റവാളി ജലാല്‍ സ്വര്‍ണം കടത്താനുപയോഗിച്ച കാര്‍ കണ്ടെത്തി; മുന്‍ സീറ്റിനടിയില്‍ രഹസ്യ അറ https://metrojournalonline.com/kerala/2020/07/14/jalal-smuggling-car-customs.html
24 മണിക്കൂറിനിടെ 730 പേർക്ക് കൂടി കോവിഡ് ഭേദമായതോടെ രാജ്യത്ത് കോവിഡിനെ അതിജീവിച്ചവരുടെ എണ്ണം 37, 987 ആയി.
വൈറസ് ബാധിതരായി 14 പേർ കൂടി ഇന്ന് മരണപ്പെട്ടതോടെ രാജ്യത്തെ ആകെ കോവിഡ് മരണസംഖ്യ 273 ആയിരിക്കുകയാണ്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 4, 044പേർക്കാണ് കോവിഡ് പരിശോധന നടത്തിയത്. സുൽത്താനേറ്റിൽ ഇതുവരെ 2, 44, 831 പേർക്കാണ് കോവിഡ് ടെസ്റ്റുകൾ നടത്തിയിട്ടുള്ളത്.
പുതിയതായി 79 പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെ രാജ്യത്ത് ഹോസ്പിറ്റലൈസ് ചെയ്യപ്പെട്ട കോവിഡ് രോഗികളുടെ എണ്ണം 514 ആയി. ഇതിൽ 149 പേർ ഐ.സി.യു വിലാണ്.
-
ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
-
-

-

-

-
