കൊച്ചി, കോഴിക്കോട് വിമാനങ്ങളില്‍ ടിക്കറ്റ്; എംബസിയുമായി ബന്ധപ്പെടണം

കൊച്ചി, കോഴിക്കോട് വിമാനങ്ങളില്‍ ടിക്കറ്റ്; എംബസിയുമായി ബന്ധപ്പെടണം

റിയാദ്: ഈ മാസം 16ന് ദമാമില്‍ നിന്ന് കൊച്ചിയിലേക്കുള്ള എഐ 1902 എയര്‍ ഇന്ത്യ വിമാനത്തിലും 17 ന് ദമാമില്‍ നിന്ന് കോഴിക്കോട്ടേക്കുള്ള എ.ഐ 1904 വിമാനത്തിലും യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ പാസ്‌പോര്‍ട്ട് വിവരങ്ങള്‍ സഹിതം ബന്ധപ്പെടണമെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു.

യാത്രക്കാരന്റെ പേര്, പാസ്‌പോര്‍ട്ട് നമ്പര്‍, മൊബൈല്‍ നമ്പര്‍ എന്നിവ സഹിതം  vbmriyadh@gmail.com ഇ മെയിലിലേക്ക് ഫ്‌ളൈറ്റ് നമ്പര്‍ സഹിതം അപേക്ഷ അയക്കണം.  ഇന്ത്യന്‍ എംബസിയില്‍ രജിസ്റ്റര്‍ ചെയതവര്‍ മാത്രമേ ഇ മെയില്‍ അയക്കാവൂ.

Read Also സ്വർണ്ണക്കടത്ത്: അന്വേഷണം ഫ്ലാറ്റ് കേന്ദ്രീകരിച്ച്; ശിവശങ്കറിനെ കൊച്ചിക്ക് വിളിച്ചുവരുത്തും https://metrojournalonline.com/kerala/2020/07/14/investigation-focused-on-flat-shiva-shankar-will-be-called-to-kochi.html

അടിയന്തരമായി നാട്ടില്‍ പോകേണ്ടവര്‍ക്ക് അല്‍കോബാറിലെ എയര്‍ ഇന്ത്യ ഓഫീസില്‍ നേരിട്ട് പോയാല്‍ ഈ രണ്ടു വിമാനങ്ങളിലും യാത്ര ചെയ്യാനുള്ള ടിക്കറ്റ് ലഭിക്കും. തിങ്കളാഴ്ച മുതലാണ് ടിക്കറ്റ് വിതരണം ആരംഭിക്കുകയെന്നും എംബസി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

Share this story