പുതിയ എന്‍ട്രി പെര്‍മിറ്റ് ലഭിച്ച പ്രവാസികള്‍ക്ക് ഐ സി എ/ ജി ഡി ആര്‍ എഫ് എ അനുമതി ലഭിക്കുന്നില്ലെന്ന് പരാതി

പുതിയ എന്‍ട്രി പെര്‍മിറ്റ് ലഭിച്ച പ്രവാസികള്‍ക്ക് ഐ സി എ/ ജി ഡി ആര്‍ എഫ് എ അനുമതി ലഭിക്കുന്നില്ലെന്ന് പരാതി

ദുബൈ: പുതിയ എന്‍ട്രി പെര്‍മിറ്റ് ലഭിച്ച ഇന്ത്യന്‍ പ്രവാസികള്‍ക്ക് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പ് (ഐ സി എ)/ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡന്‍സി ആന്റ് ഫൊറിന്‍ അഫയേഴ്‌സ് (ജി ഡി ആര്‍ എഫ് എ) അനുമതി ലഭിക്കുന്നില്ലെന്ന് പരാതി. നിലവില്‍ പ്രത്യേക ഇളവ് പ്രകാരം ഇന്ത്യക്കാര്‍ക്ക് യു എ ഇയിലെത്താന്‍ ഐ സി എ/ ജി ഡി ആര്‍ എഫ് എ അനുമതികള്‍ നിര്‍ബന്ധമാണ്.

തൊഴില്‍, താമസ വിസക്കുള്ള പുതിയ എന്‍ട്രി പെര്‍മിറ്റ് കഴിഞ്ഞയാഴ്ചയാണ് ഇന്ത്യക്കാര്‍ക്ക് ലഭിച്ചുതുടങ്ങിയത്. ഇതുകാരണം പലരുടെയും യാത്ര മുടങ്ങുന്നതായി പരാതിയുണ്ടെന്ന് ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

യു എ ഇയിലെ അധികൃതരുമായി ബന്ധപ്പെട്ടപ്പോള്‍ പുതിയ എന്‍ട്രി പെര്‍മിറ്റ് ഉള്ളവര്‍ക്ക് ഐ സി എ/ ജി ഡി ആര്‍ എഫ് എ അനുമതി വേണ്ടെന്നാണ് അറിയാന്‍ സാധിച്ചതെന്നും എന്നാല്‍ വിമാനക്കമ്പനികള്‍ ഇതാവശ്യപ്പെടുന്നതായും ഇവര്‍ പരാതിപ്പെട്ടു. പുതിയ എന്‍ട്രി പെര്‍മിറ്റ് ലഭിച്ചവരെ ഐ സി എ/ ജി ഡി ആര്‍ എഫ് എയില്‍ നിന്ന് ഒഴിവാക്കുന്നുവെന്ന ഔദ്യോഗിക പ്രഖ്യാപനം നടത്തണമെന്നും ഇത് വിമാനക്കമ്പനികളെ അറിയിക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.

Share this story