ദോഫാര്‍ ഗവര്‍ണറേറ്റില്‍ ലോക്ക്ഡൗണ്‍ നീട്ടി; ഒമാനി പൗരന്മാര്‍ക്ക് വിദേശ യാത്ര നടത്താം

ദോഫാര്‍ ഗവര്‍ണറേറ്റില്‍ ലോക്ക്ഡൗണ്‍ നീട്ടി; ഒമാനി പൗരന്മാര്‍ക്ക് വിദേശ യാത്ര നടത്താം

മസ്‌കത്ത്: കൊവിഡ്- 19 വ്യാപനം തുടരുന്ന ദോഫാര്‍ ഗവര്‍ണറേറ്റിലും മസീറ വിലായതിലും ലോക്ക്ഡൗണ്‍ ദീര്‍ഘിപ്പിച്ചു. കൊവിഡ് നിയന്ത്രണത്തിനുള്ള സുപ്രീം കമ്മറ്റിയാണ് തീരുമാനമെടുത്തത്.

ഒമാനി പൗരന്മാര്‍ക്ക് വിദേശ യാത്രക്കുള്ള അനുമതിയും നല്‍കി. വിദേശ യാത്രക്ക് വേണ്ടിയുള്ള പൗരന്മാരുടെ അപേക്ഷ പരിഗണിച്ചാണ് നടപടി. എല്ലാ മുന്‍കരുതല്‍ നടപടികള്‍ പാലിച്ചും ബന്ധപ്പെട്ട അധികൃതരുടെ നിര്‍ദേശങ്ങള്‍ അനുസരിച്ചുമാകണം യാത്ര.

രാജ്യത്ത് പ്രത്യേകിച്ച് ഒമാനി കുടുംബങ്ങളില്‍ രോഗവും മരണവും വ്യാപിക്കുന്നതില്‍ സുപ്രീം കമ്മറ്റി ആശങ്ക രേഖപ്പെടുത്തി. പരമാവധി മുന്‍കരുതല്‍ സ്വീകരിച്ച് വേണം പൗരന്മാരും പ്രവാസികളും ഇടപെടാനെന്ന് കമ്മറ്റി നിര്‍ദ്ദേശിച്ചു. ആഭ്യന്തര മന്ത്രി സയ്യിദ് ഹമൂദ് ബിന്‍ ഫൈസല്‍ അല്‍ ബുസൈദിയുടെ അധ്യക്ഷതയിലായിരുന്നു യോഗം.

Share this story