ഷാര്‍ജയില്‍ അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് താഴേക്കിട്ട് ഏഷ്യക്കാരനെ കൊന്നു

ഷാര്‍ജയില്‍ അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് താഴേക്കിട്ട് ഏഷ്യക്കാരനെ കൊന്നു

ഷാര്‍ജ: ഷാര്‍ജയിലെ അന്നഹ്ദയില്‍ അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് ഏഷ്യക്കാരനെ താഴേക്കിട്ട് കൊന്നു. കൊന്ന സംഘത്തിനായി ഷാര്‍ജ പോലീസ് അന്വേഷണം ശക്തമാക്കി.

അപ്പാര്‍ട്ട്‌മെന്റ് വേശ്യാലയമാക്കി പ്രവര്‍ത്തിക്കുകയായിരുന്നു സംഘം. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത സ്ത്രീകളുടെ ഫോട്ടോകള്‍ കാട്ടി പ്രലോഭിപ്പിച്ച് ഒരാളെ സംഘം അപ്പാര്‍ട്ട്‌മെന്റിലെത്തിക്കുകയായിരുന്നു.

ഫോട്ടോയില്‍ കണ്ട സ്ത്രീയല്ല അവിടെയുള്ളത് എന്നതിനാല്‍ ഇദ്ദേഹം സംഘവുമായി തര്‍ക്കിച്ചു. തര്‍ക്കം മുറുകിയതോടെ സംഘം ഇദ്ദേഹത്തെ അഞ്ചാം നിലയില്‍ നിന്ന് താഴേക്കിട്ടുവെന്നും സാക്ഷി പോലീസിനോട് പറഞ്ഞു. പോലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

Share this story