ആകാശ ഉപരോധത്തില്‍ ഖത്തറിന് അനുകൂലമായി അന്താരാഷ്ട്ര കോടതിയുടെ വിധി

ആകാശ ഉപരോധത്തില്‍ ഖത്തറിന് അനുകൂലമായി അന്താരാഷ്ട്ര കോടതിയുടെ വിധി

ദോഹ: ചില രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ആകാശ ഉപരോധത്തില്‍ ഖത്തറിന് അനുകൂലമായി അന്താരാഷ്ട്ര നീതിന്യായ കോടതി(ഐ സി ജെ)യുടെ വിധി. യു എന്‍ വ്യോമയാന കമ്മിറ്റിയായ ഇന്റര്‍നാഷണല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന് (ഐ സി എ ഒ) മുമ്പാകെ ചില രാജ്യങ്ങളുടെ ആകാശ ഉപരോധം ഉയര്‍ത്താനുള്ള അവകാശം ഖത്തറിനുണ്ടെന്ന് ഐ സി ജെ വിധിച്ചു.

ഖത്തറില്‍ രജിസ്റ്റര്‍ ചെയ്ത വിമാനങ്ങള്‍ക്ക് 2017 ജൂണ്‍ മുതല്‍ സൗദി അറേബ്യ, യു എ ഇ, ബഹറൈന്‍, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഈ വിമാനങ്ങള്‍ക്ക് ഈ രാജ്യങ്ങളിലേക്കോ അവിടെ നിന്നോ അവരുടെ ആകാശ അതിര്‍ത്തയിലോ പറക്കാന്‍ പാടില്ല.

ഇത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഈ രാജ്യങ്ങളുടെ പ്രധാന മൂന്ന് ന്യായങ്ങള്‍ കോടതി തള്ളി. ഇതോടെ ഖത്തറിന് ഐ സി എ ഒയെ സമീപിക്കാം.

Share this story