ദുബൈയിലെ ആശുപത്രികള്‍ അണുവിമുക്തമാക്കാന്‍ റോബോട്ടുകള്‍

ദുബൈയിലെ ആശുപത്രികള്‍ അണുവിമുക്തമാക്കാന്‍ റോബോട്ടുകള്‍

ദുബൈ: ദുബൈ ഹെല്‍ത്ത് അതോറ്റി (ഡി എച്ച് എ)യുടെ നിയന്ത്രണത്തിലുള്ള ആശുപത്രികളില്‍ അണുവിമുക്തമാക്കുന്നതിന് ഇനി റോബോട്ടുകള്‍. ദുബൈ ആരോഗ്യ കേന്ദ്രങ്ങളില്‍ എല്ലാ പരിശോധനാ- ചികിത്സാ സേവനങ്ങളും പുനരാരംഭിച്ചതിന്റെ ഭാഗമായാണ് ഈ പ്രഖ്യാപനം.

മുഴുവനായും കാര്യക്ഷമമായും കുറഞ്ഞ സമയത്തിനുള്ളിലും അണുവിമുക്തമാക്കാന്‍ ഈ റോബോട്ടുകളുടെ സഹായത്തോടെ സാധിക്കും. 8 റോബോട്ടുകളാണ് അണുവിമുക്തമാക്കാനുണ്ടാകുക. എല്ലാ മുറികളും ഇടനാഴികളും യു വി സ്‌റ്റെറിലൈസേഷന്‍ സ്‌കാനിലൂടെ അണുവിമുക്തമാക്കും.

മനുഷ്യ ഇടപെടലില്ലാതെ തന്നെ യു വി റോബോട്ട് ചലിക്കും. എല്ലാ ഇടങ്ങളിലും എത്തുകയും ചെയ്യും. 360 ഡിഗ്രി കവറേജ് നല്‍കും. മാത്രമല്ല, എത്ര പ്രാവശ്യം വേണമെങ്കിലും അണുവിമുക്തമാക്കുകയും ചെയ്യാം.

Share this story