ഖത്തറിന്റെ ബിഇന്‍ സ്‌പോര്‍ട്‌സ് ചാനലിന്റെ ലൈസന്‍സ് സ്ഥിരമായി റദ്ദാക്കി സൗദി

ഖത്തറിന്റെ ബിഇന്‍ സ്‌പോര്‍ട്‌സ് ചാനലിന്റെ ലൈസന്‍സ് സ്ഥിരമായി റദ്ദാക്കി സൗദി

റിയാദ്: ഖത്തറിന്റെ ഉടമസ്ഥതയിലുള്ള ബിഇന്‍ സ്‌പോര്‍ട്‌സ് ചാനലിന്റെ ലൈസന്‍സ് സൗദി അറേബ്യ സ്ഥിരമായി റദ്ദാക്കി. 2017 പകുതി മുതലാണ് ചാനല്‍ സൗദിയില്‍ സംപ്രേഷണം നിരോധിച്ചത്.

നിയമങ്ങള്‍ ലംഘിച്ചതിന് ഒരു കോടി സൗദി റിയാല്‍ പിഴയും ചാനലിന് ചുമത്തിയിട്ടുണ്ട്. പലപ്പോഴും ഏകാധിപത്യ സ്വഭാവത്തിലാണ് ചാനല്‍ സംപ്രേഷണമുണ്ടായതെന്നും മത്സരാധിഷ്ഠിത മൂല്യങ്ങള്‍ കാറ്റില്‍ പറത്തിയെന്നും സൗദി അറിയിച്ചു. ഇതാണ് നടപടികള്‍ക്ക് കാരണം.

2016ലെ യുവേഫ ടൂര്‍ണമെന്റിന്റെ സംപ്രേഷണാവകാശം ചാനലിന് മാത്രമാണ് എന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാല്‍, ഏകാധിപത്യ സ്വഭാവത്തിലാണ് ചാനലിന്റെ സംപ്രേഷണം. യുവേഫ മത്സരങ്ങള്‍ വീക്ഷിച്ച പ്രേക്ഷകര്‍ പലവിധ ദുരിതങ്ങളും അനുഭവിച്ചെന്നും സൗദി അധികൃതര്‍ അറിയിച്ചു.

Share this story