ഖത്തറിനെതിരെ അന്താരാഷ്ട്ര വ്യോമയാന സംഘടനയെ സമീപിക്കുമെന്ന് യു എ ഇ

ഖത്തറിനെതിരെ അന്താരാഷ്ട്ര വ്യോമയാന സംഘടനയെ സമീപിക്കുമെന്ന് യു എ ഇ

അബുദബി: ഖത്തറിന്റെ വിമാനങ്ങള്‍ക്ക് ആകാശ അതിര്‍ത്തി നിരസിക്കാനുള്ള അവകാശത്തിനായി അന്താരാഷ്ട്ര വ്യോമയാന സംഘടന(ഐ സി എ ഒ)യെ സമീപിക്കുമെന്ന് യു എ ഇ അറിയിച്ചു. ഖത്തറിന്റെ പരാതികള്‍ സ്വീകരിക്കാനുള്ള അവകാശം ഐ സി എ ഒക്ക് ഉണ്ടെന്ന അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ വിധിയെ തുടര്‍ന്നാണ് ഈ പ്രഖ്യാപനം.

ഐ സി ജെയുടെ തീരുമാനം സാങ്കേതികവും നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പരിമിതവും തര്‍ക്കത്തെ അഭിമുഖീകരിക്കാനുള്ള വിധിയുമാണെന്ന് നെതര്‍ലാന്‍ഡ്‌സിലെ യു എ ഇ അംബാസഡര്‍ ഡോ.ഹിസ്സ അബ്ദുല്ല അല്‍ ഉതൈബ പറഞ്ഞു. കേസിന്റെ മെറിറ്റ് പരിശോധിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിധിയില്‍ പ്രധാന ചോദ്യങ്ങള്‍ക്കൊന്നും ഉത്തരമില്ല. ഐ സി എ ഒ കൗണ്‍സിലിലെ നടപടിക്രമങ്ങളിലാകും ഇനി യു എ ഇയും മറ്റ് രാജ്യങ്ങളും അവലംബിക്കുകയെന്നും അംബാസഡര്‍ അറിയിച്ചു.

Share this story