ഖത്തറില്‍ നിന്ന് ഇന്ത്യയിലേക്ക് ഏഴ് വിമാനങ്ങള്‍ കൂടി; കേരളത്തിലേക്കില്ല

ഖത്തറില്‍ നിന്ന് ഇന്ത്യയിലേക്ക് ഏഴ് വിമാനങ്ങള്‍ കൂടി; കേരളത്തിലേക്കില്ല

ദോഹ: വന്ദേഭാരത് മിഷന്‍ നാലാം ഘട്ടത്തിന്റെ ഭാഗമായി ഏഴ് വിമാനങ്ങള്‍ കൂടി ഇന്ത്യയിലേക്ക് സര്‍വ്വീസ് നടത്തുമെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു. അതേസമയം, പുതിയ സര്‍വ്വീസുകളില്‍ ഒന്നും കേരളത്തിലേക്കില്ല.

ഗയ, ജയ്പൂര്‍, അഹമ്മദാബാദ്, വിജയവാഡ, വിശാഖപട്ടണം, ട്രിച്ചി എന്നീ വിമാനത്താവളങ്ങളിലേക്കാണ് സര്‍വ്വീസ്. എയര്‍ ഇന്ത്യയാണ് എല്ലാ സര്‍വ്വീസുകളും നടത്തുന്നത്.

ഇന്ന് മുതല്‍ ഈ മാസം 27 വരെയാണ് ഈ സര്‍വ്വീസുകള്‍. ഡല്‍ഹി വഴി ഗയയിലേക്ക് രണ്ട് വിമാനങ്ങളുണ്ടാകും. ജൂലൈ 16, 25 തിയ്യതികളിലാണ് ഇവ. അതേസമയം മറ്റ് നഗരങ്ങളിലേക്ക് ഒരു സര്‍വ്വീസാണുണ്ടാകുക. ക്വാറന്റൈന്‍ സങ്കീര്‍ണ്ണതകള്‍ ഒഴിവാക്കാന്‍ സ്വന്തം നാട്ടിലേക്ക് തന്നെ ബുക്കിംഗ് നടത്താന്‍ പ്രവാസികള്‍ ശ്രദ്ധിക്കണമെന്ന് എംബസി ഓര്‍മ്മിപ്പിച്ചു.

Share this story