ജന്മദിനത്തില്‍ ശൈഖ് മുഹമ്മദിന് ആശംസാ പ്രവാഹം

ജന്മദിനത്തില്‍ ശൈഖ് മുഹമ്മദിന് ആശംസാ പ്രവാഹം

ദുബൈ: യു എ ഇ വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന് ജന്മദിനത്തില്‍ ആശംസാപ്രവാഹം. ദുബൈ കിരീടാവാകാശിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, രാജകുടുംബാംഗങ്ങള്‍ അടക്കം സമൂഹത്തിന്റെ നാനാ തുറകളില്‍ നിന്നും ഓണ്‍ലൈനിലും അല്ലാതെയും ആശംസാപ്രവാഹമാണ്.

1949 ജൂലൈ 15നാണ് ശൈഖ് മുഹമ്മദ് ജനിച്ചത്. ബുര്‍ജ് ഖലീഫയുടെ പശ്ചാത്തലത്തില്‍ ശൈഖ് മുഹമ്മദ് നോക്കിനില്‍ക്കുന്ന ചിത്രമാണ് ശൈഖ് ഹംദാന്‍ ജന്മദിനാശംസയായി ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. ഇതിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്.

ശൈഖ ലതീഫ ബിന്‍ത് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, ശൈഖ് റാഷിദ് ദല്‍മൂക് അല്‍ മക്തൂം തുടങ്ങിയവരും വ്യത്യസ്ത രീതികളില്‍ ജന്മദിനാശംസ നേര്‍ന്നു.

Share this story