അബുദബി അതിര്‍ത്തിയിലെ കൊവിഡ് പരിശോധനാ കേന്ദ്രത്തില്‍ സേവനം ഇനി കുടുംബങ്ങള്‍ക്ക് മാത്രം

അബുദബി അതിര്‍ത്തിയിലെ കൊവിഡ് പരിശോധനാ കേന്ദ്രത്തില്‍ സേവനം ഇനി കുടുംബങ്ങള്‍ക്ക് മാത്രം

അബുദബി: ദുബൈ- അബുദബി അതിര്‍ത്തിയില്‍ സ്ഥാപിച്ച കൊവിഡ്- 19 പരിശോധനാ കേന്ദ്രത്തില്‍ ഇനി കുടുംബങ്ങളെ മാത്രമേ പ്രവേശിപ്പിക്കുകയുള്ളൂ. തിരക്കിനെ തുടര്‍ന്ന് സേവനം കുടുംബങ്ങള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തി.

സ്ത്രീകള്‍ക്കും സേവനം ലഭിക്കും. കൊവിഡ് നെഗറ്റീവ് ഫലം കൈവശമില്ലാതെ അബുദബിയിലേക്ക് വരുന്നവരെ പരിശോധിക്കാനാണ് കേന്ദ്രം കഴിഞ്ഞ ദിവസം ആരംഭിച്ചത്. 50 ദിര്‍ഹമാണ് ഫീസ്. മിനുട്ടുകള്‍ക്കകം ഫലം ലഭിക്കും.

അതേസമയം, എല്ലാവര്‍ക്കും സേവനം ലഭിക്കുന്ന തരത്തില്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ സൗകര്യം വിപുലപ്പെടുത്തുമെന്ന് അധികൃതര്‍ അറിയിച്ചു. ഗന്‍തൂത് ബോര്‍ഡര്‍ ചെക്ക്‌പോയിന്റിന് തൊട്ടുമുമ്പായാണ് പരിശോധനാ കേന്ദ്രം സംവിധാനിച്ചത്. മറ്റ് കേന്ദ്രങ്ങളിലെ പി സി ആര്‍ ടെസ്റ്റിന് 370 ദിര്‍ഹമായതും ഇവിടെ തിരക്കേറാന്‍ കാരണമായി.

Share this story