കൊവിഡ്: കുവൈത്തിൽ ചികിൽസയിലായിരുന്ന തിരുവനന്തപുരം സ്വദേശി മരണമടഞ്ഞു
കുവൈത്ത് സിറ്റി: കുവൈത്തിൽ കൊറോണ ബാധിച്ച് ചികിൽസയിലായിരുന്ന പ്രവാസി മലയാളി മരണമടഞ്ഞു.
തിരുവനന്തപുരം നെയ്യാറ്റിങ്കര മങ്കുഴി സ്വദേശി ജ്ഞാന മുത്തൻ തോമസ് ആണു (66) മരണമടഞ്ഞത്.കോവിഡ് ബാധിച്ചതിനെ തുടർന്ന് കഴിഞ്ഞ രണ്ടാഴ്ചയായി ജാബിർ ആശുപത്രിയിൽ ചികിൽസയിൽ ആയിരുന്നു ഇദ്ദേഹം.
സ്വകാര്യ സ്ഥാപനത്തിൽ ഡ്രൈവർ ആയി ജോലി ചെയ്തു വരികയായിരുന്നു. ഭാര്യ ജലജ.മക്കൾ : സുജിത ,സുമി, ജിനിത.മൃതദേഹം കോവിഡ് പ്രോട്ടോകോൾ പ്രകാരം കുവൈത്തിൽ സംസ്കരിച്ചു.
-
ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
-
-

-

-

-
