ഷാര്‍ജയിലേക്കുള്ള യാത്രക്കാര്‍ക്ക് വേണ്ടത് പുറപ്പെടുന്ന സമയം 72 മണിക്കൂര്‍ കഴിയാത്ത പരിശോധനാ ഫലം

ഷാര്‍ജയിലേക്കുള്ള യാത്രക്കാര്‍ക്ക് വേണ്ടത് പുറപ്പെടുന്ന സമയം 72 മണിക്കൂര്‍ കഴിയാത്ത പരിശോധനാ ഫലം

ഷാര്‍ജ: ഇന്ത്യയില്‍ നിന്ന് ഷാര്‍ജയിലേക്ക് പുറപ്പെടുന്ന പ്രവാസികള്‍ക്ക് വേണ്ടത് പുറപ്പെടുന്ന സമയം 72 മണിക്കൂര്‍ കഴിയാത്ത കൊവിഡ്- 19 പരിശോധനാ ഫലം. അഥവ, നെഗറ്റീവ് എന്ന രേഖപ്പെടുത്തിയ ഫലം വന്ന് 72 മണിക്കൂര്‍ കഴിയുന്നതിന് മുമ്പ് ഇന്ത്യയിലെ വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടാന്‍ സാധിക്കണം.

അതേസമയം, അബുദബി, ദുബൈ എന്നിവിടങ്ങളിലേക്കുള്ള യാത്രക്കാര്‍ക്ക് വേണ്ടത് പുറപ്പെടുന്നതിന്റെ മുമ്പ് 96 മണിക്കൂര്‍ കഴിയാത്ത പരിശോധനാ ഫലമാണ്. യു എ ഇ നഗരങ്ങളിലേക്കുള്ള ഈ യാത്രാ മാനദണ്ഡം സംബന്ധിച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അറിയിച്ചത്.

സര്‍ക്കാര്‍ അംഗീകൃത ലാബുകളില്‍ നിന്നുള്ള പി സി ആര്‍ പരിശോധനാ റിപ്പോര്‍ട്ടാണ് വേണ്ടത്. അംഗീകാരമില്ലാത്ത ലാബുകളില്‍ നിന്ന് പരിശോധിച്ചതിന്റെ ഫലവുമായി യാത്ര ചെയ്യാന്‍ അനുമതി ലഭിക്കില്ല.

Share this story